
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം 2019 ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാകും. സമയം ലാഭിക്കുന്നതിനും ജീവനക്കാരുടെ തൊഴില്‍ഭാരം കുറക്കുന്നതിനും പ്രയോജനപ്പെടുന്നതാകും പുതിയ സംവിധാനമെന്നു മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഇ-ഗവേണിങ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഇഖാമ പുതുക്കുന്നതിന് പുതിയ സംവിധാനം നടപ്പാക്കുന്നത്. വിദേശികളുടെ ഇഖാമയെ മറ്റ് മന്ത്രാലയങ്ങളുമായി ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കുന്ന നടപടികള്‍ ഏകദേശം പൂര്‍ത്തിയായതായി അതോറിറ്റിയിലെ തൊഴില്‍ വിഭാഗം മേധാവി ഹസ്സന്‍ അല്‍ ഖാദര്‍ പറഞ്ഞു.
മെഡിക്കല്‍ ഫിറ്റ്‌നസിനുവേണ്ടി ആരോഗ്യ മന്ത്രാലയം, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിന് കുറ്റാന്വേഷണ വിഭാഗം, കുവൈത്തിലെ താമസ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ഇഖാമ കാര്യാലയം എന്നിവയുമായാണ് ബന്ധിപ്പിച്ചത്. ആഭ്യന്തരമന്ത്രാലയത്തിലെ ടെക്‌നിക്കല്‍ വിഭാഗം ഇതിനായി പ്രത്യേക സോഫ്റ്റ്വെയര്‍ തയാറാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.