
കുവൈത്ത് സിറ്റി: സര്‍വകലാശാല ക്യാംപസിനുള്ളില്‍ പുകവലിച്ചാല്‍ 50 ദിനാര്‍ പിഴ ഈടാക്കും. സ്ഥാപനത്തിന് 1000 ദിനാറും പിഴ ചുമത്തുമെന്ന് പരിസ്ഥിതി അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ അനേസി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനമുണ്ട്.
ആശുപത്രികള്‍, വിമാനത്താവളം, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ട്. എന്നാല്‍, സര്‍വകലാശാലകള്‍, അപ്ലൈഡ് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളില്‍ പുകവലിക്കുന്നവരുടെ സാന്നിധ്യം ഇപ്പോഴുമുണ്ട്. പുകവലി നിരോധനം പ്രാവര്‍ത്തികമാക്കുന്നതിലെ അമാന്തം കണക്കിലെടുത്ത്് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രാലയം അടുത്തിടെ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്ക് അനുസരിച്ച് രാജ്യത്തെ സര്‍വകലാശാല വിദ്യാര്‍ഥികളില്‍ 70 ശതമാനം പുകവലിക്കാരാണ്. മൊത്തം ജനസംഖ്യയില്‍ 24.5 ശതമാനവും വനിതകളില്‍ ഒരു ശതമാനവുമാണ് പുക വലിക്കുന്നത്. പുരുഷന്മാരില്‍ 2.2% ശീഷ ഉപയോഗിക്കുന്നുണ്ട്. ശീഷ ഉപയോഗിക്കുന്ന വനിതകളുടെ എണ്ണം 0.2 ശതമാനമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.