
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ താമസരേഖയില്ലാതെ കഴിയുകയായിരുന്ന നേഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരം. നേഴ്സുമാര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കരാറടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രതിസന്ധി നേരിടുന്ന 79 നേഴ്സുമാര്‍ക്കാണ് കുവൈറ്റിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ഉറപ്പായത്.
2015 ലാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്കായി ഇന്ത്യയില്‍ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തില്‍ 2016ന്റെ തുടക്കത്തില്‍ ഇത്രയും നേഴ്സുമാര്‍ കുവൈറ്റിലെത്തിയത്. സാങ്കേതികകാരണങ്ങളാലാണ് ഇവരുടെ നിയമനം വൈകിയതെന്ന് കുവൈറ്റ് അധികൃതര്‍ പറഞ്ഞു.
ഇന്ത്യന്‍ എംബസിയുടെ ഇടപെടലും കൂടാതെ കുവൈറ്റിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ നേരില്‍ കണ്ട് നേഴ്സുമാര്‍ ദുരിതത്തെക്കുറിച്ചു വിശദമാക്കുകയും ചെയ്തിരുന്നതിനെ തുടര്‍ന്നാണ് നടപടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.