കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമഗതാഗതം പുനരാരംഭിച്ചു. വ്യോമയാന വകുപ്പ് മേധാവി ശൈഖ് സല്മാന് ഹമൂദ് അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്.
മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി. വ്യാഴാഴ്ച സബ്ഹാനിലെ ദുരന്തമേഖലയിലെ കണ്ട്രോള് റൂം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളം കയറിയതിനെ തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
മൂന്ന് വര്‍ഷത്തിനകം സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്കുള്ള ചികിത്സ നിര്‍ത്തലാക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. മാത്രമല്ല വിദേശികള്‍ക്കായുള്ള പ്രത്യേക ആശുപത്രികളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
കുവൈത്തില്‍ വീണ്ടും കനത്ത മഴക്ക് സാധ്യത. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ കാറ്റോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
കുവൈത്തില്‍ ബാങ്ക് വായ്പകള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ സെന്‍ട്രല്‍ ബാങ്ക് നടപ്പാക്കിയ പരിഷ്കരണം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലാകും. പുതിയ വായ്പാനയത്തില്‍ കണ്‍സ്യൂമര്‍ ലോണ്‍, ഭാവന വായ്പ എന്നിവയുടെ പരിധി ഉയര്‍ത്തിയത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെള്ളിയാഴ്ച കുവൈത്തില്‍ പെയ്തത് കഴിഞ്ഞ 50 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ രാജ്യത്തെ റോഡുകള്‍ മുങ്ങി ഗതാഗതം തടസപ്പെട്ടു. 1934ലും 1954ലും ആണ് കുവൈത്തില്‍ ഇതിനു മുന്‍പ് വലിയ തോതിലുള്ള വെള്ളപ്പൊക്കം ഉണ്ടായത്.
ഇന്ത്യയില്‍നിന്നുള്ള മാംസം (ഫ്രഷ്, ഫ്രോസണ്‍), കോഴിയുല്പന്നങ്ങള് എന്നിവയുടെ നിരോധനം പിന്‍വലിച്ചു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്.
കുവൈത്തില്‍ കനത്ത മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിലായി. മംഗഫ്, ഫഹാഹീല്‍, അഹമ്മദി തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളിലും വെള്ളം പൊങ്ങിയത് കാരണം ജനജീവിതം തടസ്സപ്പെട്ടു. ഫഹാഹീല്‍ മേഖലയില്‍ ഏറെ നേരം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.