Currency

മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും: കുവൈത്ത് പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍Friday, November 16, 2018 11:53 am

കുവൈത്ത് സിറ്റി: മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി. വ്യാഴാഴ്ച സബ്ഹാനിലെ ദുരന്തമേഖലയിലെ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍ത്താതെ പെയ്ത മഴയില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചവരെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ തയാറാക്കാന്‍ ബന്ധപ്പെട്ട സമിതിക്ക് നിര്‍ദേശം നല്‍കിയാതായി പ്രധാനമന്ത്രി പറഞ്ഞു. മോശം കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട വിവിധ സേനാ വിഭാഗങ്ങളെയും സന്നദ്ധപ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുവൈത്ത് ജനത ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാക്ഷിയാകുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ മഴവെള്ളം പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എല്ലാവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കുമെന്നും ശൈഖ് ജാബിര്‍ മുബാറക് അല്‍ സബാഹ് കൂട്ടിചേര്‍ത്തു.

അതിനിടെ പ്രളയദിനങ്ങളില്‍ ഇഖാമ കാലാവധി കഴിയുകയും പുതുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത ആളുകളില്‍നിന്ന് നാലുദിവസത്തെ പിഴ ഈടാക്കില്ലെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മോശം കാലാവസ്ഥ കാരണം സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുള്ള രണ്ട് ദിനങ്ങള്‍ള്‍ വാരാന്ത്യ അവധിയാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക ഇളവ് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച മാത്രമാണ് ഇഖാമ പുതുക്കി നല്‍കുന്ന നടപടി പുനരാരംഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x