
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച കുവൈത്തില്‍ പെയ്തത് കഴിഞ്ഞ 50 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ രാജ്യത്തെ റോഡുകള്‍ മുങ്ങി ഗതാഗതം തടസപ്പെട്ടു. 1934ലും 1954ലും ആണ് കുവൈത്തില്‍ ഇതിനു മുന്‍പ് വലിയ തോതിലുള്ള വെള്ളപ്പൊക്കം ഉണ്ടായത്.
വെള്ളിയാഴ്ച 6 മണിക്കൂറിനുള്ളില്‍ 111 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഒരു വര്‍ഷം എല്ലാ സീസണിലും കൂടി ലഭിക്കാറുള്ളത് 115 മില്ലിമീറ്റര്‍ മഴയാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.