കുവൈത്തില്‍ മഴക്കെടുതിയെ തുടര്‍ന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് വിദേശികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഷാമിയയിലെ നഷ്ടപരിഹാര അതോറിറ്റി കാര്യാലയത്തില്‍ ഞായറാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ധനകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും അപേക്ഷ നല്‍കാം.
കുവൈറ്റില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ അടുത്തയാഴ്ച്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. സാമൂഹ്യ തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന നഴ്സുമാര്‍ക്ക് ആശ്വാസം. രണ്ട് വര്‍ഷത്തിലേറെയായി ജോലിയോ താമസ രേഖയോ ഇല്ലാതെ ദുരിതത്തിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 79 നഴ്സുമാര്‍ക്ക് ഇനി ജോലിയില്‍ പ്രവേശിക്കാനാകും. ഇത് സംബന്ധിച്ച കരാറില്‍ കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന് ഒപ്പുവെച്ചു.
മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് വിദേശികളെ നിലവിലുള്ള തൊഴില്‍ തസ്തികകളില്‍ നിന്നും കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി മാറ്റി. സ്വകാര്യ മേഖലയിലെ കമ്പനികളില്‍ സൂപ്പര്‍ വൈസര്‍ പദവികള്‍ വഹിക്കുന്ന പ്രവാസികള്‍ക്കാണ് നടപടി നേരിടേണ്ടി വന്നത്.
നിലവിലെ അധ്യയന വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് 312 അധ്യാപകര്‍, 223 സാമൂഹകിക-മനഃശാസ്ത്ര ഗവേഷകര്‍, 604 സപ്പോര്‍ട്ട് ജീവനക്കാര്‍ എന്നിങ്ങനെ 1186 ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനാണ് സിവില്‍ സര്‍വീസ് കമ്മീഷന് നിര്‍ദേശിച്ചത്.
ചില വേദന സംഹാരി ഗുളികകള്‍ ഡോക്ടറുടെ കുറിപ്പില്ലാതെ കൊണ്ടുവരുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കി ശിക്ഷയ്ക്ക് വിധേയമാക്കും എന്നതു കൊണ്ടാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
എന്‍.ബി.എ അക്രഡിറ്റേഷന്റെ അംഗീകാരം ഇല്ലാത്ത ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അറിയിച്ചു. വിദേശ മന്ത്രാലയത്തിന്റെ ഗള്‍ഫ് വിഭാഗം ജോയിന്റ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എഞ്ചിനീയര്‍മാര്‍ അവരുടെ പ്രശ്നങ്ങള്‍ അറിയിച്ചിരുന്നു.
മഴക്കെടുതിയുടെ സമയത്ത് വിസ പുതുക്കാന്‍ കഴിയാതിരുന്ന പ്രവാസികള്‍ പിഴത്തുക അടക്കേണ്ടതില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഈ കാലയളവ് വരെയുളളവര്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യത്തിന്റെ നേട്ടം ലഭിക്കുക.
രാജ്യത്ത് വീണ്ടും മഴ ശക്തിപ്രാപിച്ചതോടെ ശൈത്യകാല തമ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് അധികൃതര്‍ നീട്ടിവെച്ചു. നേരത്തേ ഈ മാസം 15ന് വ്യാഴാഴ്ച മുതല്‍ ലൈസന്‍സ് അനുവദിച്ചുതുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് 18ലേക്കാണ് നീട്ടിയത്.
കുവൈത്ത് രാജ്യാന്തര പുസ്തകമേളക്ക് തുടക്കമായി. രാജ്യാന്തര പ്രദര്‍ശന ഹാളില്‍ 10 ദിവസം നീളുന്ന മേളയില്‍ 26 രാജ്യങ്ങളില്‍നിന്ന് 775 പ്രസാധകരുടെ 87,246 പുസ്തകങ്ങള്‍ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരുടെ 948 പുസ്തകങ്ങള്‍ക്ക് മേളയില്‍ നിരോധനമുള്ളതായി കുവൈത്ത് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു.