വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ പറക്കും കാര്‍ കുവൈത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഹോളണ്ടിലെ പി.എ.എല്‍-വി കമ്പനി നിര്‍മിച്ച വാഹനം തിങ്കളാഴ്ചയാണ് പശ്ചിമേഷ്യയിലെ ആദ്യത്തെ പ്രദര്‍ശനത്തിനായി കുവൈത്തിലെത്തുക.
അഗ്നിനിയന്ത്രണ നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 10,000 ദിനാര്‍ ആയി വര്‍ധിപ്പിക്കും. നിലവില്‍ 500 ദിനാര്‍ ആണ് പരമാവധി പിഴ. ആളപായവും വസ്തുക്കള്‍ക്ക് നാശവും സംഭവിക്കുന്ന തീപിടിത്തമെങ്കില്‍ കനത്ത പിഴ ഈടാക്കാനാണ് തീരുമാനമെന്ന് ജനറല്‍ ഖാലിദ് അബ്ദുല്ല അല്‍ ഫഹദ് അറിയിച്ചു.
രാജ്യത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേക്കാവുന്ന ശൈഖ് ജാബിര്‍ അല്‍ അഹ്മദ് പാലത്തിന്റെ 97.2 ശതമാനം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. റോഡ് ആന്‍ഡ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മേധാവി എന്‍ജി. അഹ്മദ് അല്‍ ഹസാന് ആണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്തില്‍ മയക്കു മരുന്നു വിപത്തിനെതിനെതിരെ ദേശീയ കാമ്പയിന് സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടു മയക്കുമരുന്നിനെതിരെ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലെ ഒട്ടേറെ വ്യാജ അക്കൗണ്ടുകള്‍ ആഭ്യന്തരമന്ത്രാലയത്തിലെ സൈബര്‍ ക്രൈം വിഭാഗം അടച്ചുപൂട്ടി. വ്യാജ സന്ദേശങ്ങളും മറ്റും പ്രചരിപ്പിച്ച് ദേശീയ ഐക്യത്തിന് വിഘാതമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ച ട്വിറ്റര്‍ അക്കൗണ്ടുകളും മറ്റുമാണ് മരവിപ്പിച്ചത്.
കുവൈത്തില്‍ കാലാവസ്ഥാമാറ്റത്തിന് മുന്നോടിയായി പെയ്ത കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചു. തിങ്കളാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ മഴ കാരണം ചൊവ്വാഴ്ച രാവിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മന്ത്രിസഭ അടിയന്തര അവധി പ്രഖ്യാപിച്ചിരുന്നു.
കുവൈത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മഴ പെയ്തു. തിങ്കളാഴ്ച പരക്കെ പെയ്ത മഴയില്‍ പലയിടത്തും റോഡില്‍ വെള്ളക്കെട്ട് രൂപം കൊണ്ടു. ഗതാഗത വകുപ്പ്, മുനിസിപ്പല്‍ ജീവനക്കാരുടെ കഠിന പ്രയത്നം മൂലം അധികം വൈകാതെ വെള്ളമൊഴിവാക്കാനായി.
മിന അബ്ദുല്ലയില് ടാങ്കര്‍ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചത് മലയാളി. കൊല്ലം സ്വദേശി സുമിത് എബ്രഹാം (38) ആണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ അഞ്ചുപേര്‍ തമിഴ്നാട് സ്വദേശികളാണ്.
കുവൈത്തില്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നടപ്പാക്കേണ്ട സ്വദേശി വല്‍ക്കരണത്തിന്റെ തോത് നിശ്ചയിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് അടുത്ത അഞ്ചു വര്‍ഷത്തിനകം സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിക്കേണ്ട സ്വദേശി ജീവനക്കാരുടെ ശതമാനം സംബന്ധിച്ച ശതമാന കണക്കു പുറത്തു വിട്ടത്.
സ്വദേശികള്‍ വസിക്കുന്ന സ്വകാര്യ താമസ കേന്ദ്രങ്ങളില്‍ വിദേശി ബാച്ച്ലര്മാര്ക്കു വീടുകള്‍ വാടകയ്ക്കു നല്‍കുന്നതിനെതിരെ നടപടി കര്‍ശനമാക്കുമെന്നു മുനിസിപ്പല്‍ മന്ത്രി ഹുസാം അല്‍ റൂമി. അത്തരം വീടുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി തുടരും.