Currency

സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്കുള്ള ചികിത്സ നിര്‍ത്തലാക്കാനൊരുങ്ങി കുവൈത്ത്

സ്വന്തം ലേഖകന്‍Thursday, November 15, 2018 11:04 am

കുവൈത്ത് സിറ്റി: മൂന്ന് വര്‍ഷത്തിനകം സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്കുള്ള ചികിത്സ നിര്‍ത്തലാക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. മാത്രമല്ല വിദേശികള്‍ക്കായുള്ള പ്രത്യേക ആശുപത്രികളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന വിദേശികളുടെ എണ്ണം പരമാവധി കുറയ്ക്കാനും തിരക്കൊഴിവാക്കി സ്വദേശികള്‍ക്ക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വേണ്ടിയാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

എന്നാല്‍ എല്ലാ വിദേശികള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കുന്നതിനു അസൗകര്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, വിദേശികളില്‍ ചില വിഭാഗങ്ങളിലുള്ളവര്‍ക്ക് അനുവദിച്ചിട്ടുള്ള ഇളവ് ഒഴിവാക്കണമെന്ന പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശം അംഗീകരിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x