
കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള മാംസം (ഫ്രഷ്, ഫ്രോസണ്‍), കോഴിയുല്‍പന്നങ്ങള്‍ എന്നിവയുടെ നിരോധനം പിന്‍വലിച്ചു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, അപകടകരമായി ഒന്നുമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതിനാലാണ് നിരോധനം പിന്‍വലിക്കുന്നതെന്ന് ഭക്ഷ്യ-പോഷകാഹാര ജനറല്‍ അതോറിറ്റി അറിയിച്ചു. ഫ്രാന്‍സില്‍ നിന്നുള്ള മുട്ടയുടെ നിരോധനവും പിന്‍വലിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.