രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് കുവൈത്തില്‍ എത്തും. ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ്, എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് തുടങ്ങിയ വിഷയങ്ങളില്‍ സുഷമ സ്വരാജ് കുവൈത്ത് ഭരണകൂടവുമായി ചര്‍ച്ച നടത്തും.
കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാപരിശോധനയില്‍ നിയമ ലംഘകരായ നിരവധി പേര് പിടിയിലായി. ആറു ഗവര്‍ണറേറ്റുകളിലായി വെള്ളിയാഴ്ച നടന്ന മിന്നല്‍ പരിശോധനയിലാണ് അനധികൃത താമസക്കാരുള്‍പ്പെടെ 124 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കുവൈത്ത് തൊഴില്‍, സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് സബീഹ് ഇന്ത്യ സന്ദര്‍ശിച്ചു. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങുമായി അവര്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്നും സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും ഇരുവരും വ്യക്തമാക്കി.
വിദേശികള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ 500 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തും. ലൈസന്‍സ് പുതുക്കുന്നതിന് 50 ദിനാര്‍ ആകും ഫീസ്. അതുള്‍പ്പെടെ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ ഗതാഗത നിയമം ആഭ്യന്തര മന്ത്രാലയം തയാറാക്കി.
കുവൈത്തില്‍ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന് നിയമനിര്‍മാണം കൊണ്ടുവന്നേക്കും. ഇത് സംബന്ധിച്ച കരട് നിര്‍ദേശം കഴിഞ്ഞ ദിവസം കാബിനറ്റ് യോഗം ചര്‍ച്ച ചെയ്തു.
രാജ്യത്ത് അഞ്ചുവര്‍ഷത്തിനകം സര്‍ക്കാര്‍ പൊതുമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് വ്യവസായ വാണിജ്യമന്ത്രി ഖാലിദ് അല്‍ റൗദാന് ആവശ്യപ്പെട്ടു. നിലവില്‍ ജോലിയില്‍ തുടരുന്ന വിദേശികളുടെ കൃത്യമായ കണക്ക് സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികളോട് മന്ത്രി ആവശ്യപ്പെട്ടു.
കുവൈത്തില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. ശക്തമായ മഴ കാരണം രാജ്യത്തെ പല ഭാഗങ്ങളിലും റോഡുകളില്‍ വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതാണ് ഗതാഗത തടസ്സത്തിന് കാരണമായത്.
കുവൈത്തില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കാന്‍ നിര്‍ദേശം. ഗതാഗത വകുപ്പ് മേധാവി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് ആണ് ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്.
കുവൈത്തില്‍ ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് വണ്ടിയുടെ ഉടമസ്ഥരേഖയായ ‘ദഫ്ത്തര്‍ സയ്യാറ’ പിടിച്ചെടുക്കരുതെന്നു നിര്‍ദേശം. ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് ആണ് ട്രാഫിക്ക് പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കുവൈത്തില്‍ വിദേശികള്‍ക്ക് സന്ദര്‍ശന വിസയില്‍ മാതാപിതാക്കളെ കൊണ്ട് വരുന്നതിനുള്ള പ്രായപരിധി നിബന്ധന എടുത്തുമാറ്റി. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹാജിരിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.