Currency

മാറ്റങ്ങളോടെ കുവൈത്തിലെ ഗതാഗത നിയമം

സ്വന്തം ലേഖകന്‍Monday, October 22, 2018 2:05 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് വണ്ടിയുടെ ഉടമസ്ഥരേഖയായ ‘ദഫ്ത്തര്‍ സയ്യാറ’ പിടിച്ചെടുക്കരുതെന്നു നിര്‍ദേശം. ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് ആണ് ട്രാഫിക്ക് പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കടുത്ത നിയമലംഘനത്തിന് പിടിയിലാകുന്നവരില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് മാത്രം പിടിച്ചെടുത്താല്‍ മതിയെന്നാണ് ഗാതാഗത വകുപ്പ് മേധാവി വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇങ്ങനെ പിടിച്ചെടുക്കുന്ന ലൈസന്‍സ് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അതാതു ഉദ്യോഗസ്ഥനായിരിക്കും. നടപടികള്‍ക്കു ശേഷം ഉടമയെ ലൈസന്‍സ് തിരിച്ചേല്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

അതിനിടെ പൊതു പാര്‍ക്കിങ് സ്ഥലങ്ങളില്‍ ട്രക്കുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് തടയണമെന്ന് ഫര്‍വാനിയ ഗവര്‍ണ്ണര്‍ ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ സബാഹ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x