
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാപരിശോധനയില്‍ നിയമ ലംഘകരായ നിരവധി പേര് പിടിയിലായി. ആറു ഗവര്‍ണറേറ്റുകളിലായി വെള്ളിയാഴ്ച നടന്ന മിന്നല്‍ പരിശോധനയിലാണ് അനധികൃത താമസക്കാരുള്‍പ്പെടെ 124 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായവരില്‍ 29 പേര് സിവില്‍ കേസിലെ പ്രതികളായ പിടികിട്ടാപ്പുള്ളികളാണ്. ബാക്കിയുള്ളവരില്‍ സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയവരും വിസ കാലാവധി കഴിഞ്ഞവരും തൊഴില്‍നിയമവും താമസനിയമവും ലംഘിച്ചവരുമുണ്ട്. ആറുപേര്‍ മയക്കുമരുന്ന് കേസിലും മൂന്നുപേര്‍ മദ്യക്കടത്ത് കേസിലും ഉള്‍പ്പെട്ടവരാണ്.
സമാന്തരമായി ഗതാഗത വിഭാഗം നടത്തിയ വാഹനപരിശോധനയില്‍ 250 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. 23 വാഹനങ്ങള്‍ പിടിച്ചെടുത്തു. വ്യാഴാഴ്ച നടത്തിയ ഗതാഗത പരിശോധനയില്‍ 2237 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.