
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കാന്‍ നിര്‍ദേശം. ഗതാഗത വകുപ്പ് മേധാവി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് ആണ് ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. റോഡ് സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങള്‍ പെരുകിയ പശ്ചാത്തലത്തിലാണ് ഇതിനെതിരെ നടപടി കര്‍ശനമാക്കാന്‍ പൊതുഗതാഗത വകുപ്പ് തീരുമാനിച്ചത്. സ്വദേശി-വിദേശി ഭേദമില്ലാതെ ഇത്തരക്കാരുടെ വാഹനം രണ്ടുമാസത്തേക്ക് കസ്റ്റഡിയിലെടുക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച കര്‍ശന നിര്‍ദേശം.
അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ച് റോഡ് സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്നവര്ക്ക് എതിരെയും സമാന നടപടി സ്വീകരിക്കാന്‍ നിര്‍ദേശമുണ്ട്. ബൈക്ക് യാത്രികരുടെ അപകടകരമായ സഞ്ചാരവും അഭ്യാസ പ്രകടനങ്ങളും റോഡ് സുരക്ഷക്ക് വലിയതോതില്‍ ഭീഷണിയായതിനാല്‍ ഇത്തരക്കാരെ പിടികൂടാന്‍ തുടര്‍ച്ചയായ പരിശോധന നടത്താനും ഗതാഗത വകുപ്പ് മേധാവി നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.