Currency

വിസിറ്റ് വിസ: കാലാവധി കഴിഞ്ഞവര്‍ തിരിച്ചു പോകണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകന്‍Wednesday, September 12, 2018 12:57 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസിറ്റ് വിസയില്‍ എത്തിയവര്‍ കാലാവധി പൂര്‍ത്തിയാവുന്നതോടെ തിരിച്ചുപോകണമെന്ന് ആഭ്യന്തര മന്ത്രാലയം. കാലാവധി പൂര്‍ത്തിയായിട്ടും മടങ്ങാത്തവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വിസിറ്റ് വിസ പുതുക്കാനും സാധിക്കില്ല. അതേസമയം, വിസിറ്റ് വിസയില്‍ എത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരെയും വിസ കാലാവധി കഴിഞ്ഞവരെയും മറ്റ് നിയമ ലംഘകരെയും പിടികൂടുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്. ആറ് ഗവര്‍ണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x