
കുവൈത്ത് സിറ്റി: ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ജിസിസി രാജ്യങ്ങളില്‍ കുവൈത്ത് രണ്ടാമത്. പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പുറത്തിറക്കിയ പട്ടികയിലാണ് കുവൈത്ത് മികച്ച നേട്ടം കൊയ്തത്. കുവൈത്ത് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം നൂറിലേക്ക് അടുത്തു.
വിസ രഹിതമായും വിസ ഓണ്‍ അറൈവല്‍ സംവിധാനത്തിലും യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം കണക്കിലാക്കിയാണ് പാസ്‌പോര്‍ട്ടിന്റെ കരുത്ത് വിലയിരുത്തുന്നത്. കുവൈത്ത് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 94 രാജ്യങ്ങളിേലക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. 53 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 41 രാജ്യങ്ങളിലേക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനത്തിലും യാത്ര ചെയ്യാനാകും. 104 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിസ ആവശ്യമാണ്. ഇക്കാര്യത്തില്‍ േലാകതലത്തില്‍ 45ാം സ്ഥാനത്തുള്ള കുവൈത്ത്, ജി.സി.സിയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്. ലോക തലത്തില്‍ യു.എ.ഇ പത്താം സ്ഥാനവും സ്വന്തമാക്കി.
ലോക തലത്തില്‍ 49ാമതുള്ള ഖത്തര്‍ ജി.സി.സിയില്‍ മൂന്നും 50ാമതുള്ള ബഹ്‌റൈന്‍ നാലും സ്ഥാനത്തെത്തി. ഖത്തര്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 86 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. ബഹ്‌റൈന്‍ പൗരന്‍മാര്‍ക്ക് 84 രാജ്യങ്ങളിലേക്കും ഒമാന്‍ സ്വദേശികള്‍ക്ക് 81 രാജ്യങ്ങളിലേക്കുമാണ് വിസ രഹിത യാത്ര സാധ്യമാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.