
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ നിര്‍ണയിച്ച ട്യൂഷന്‍ ഫീസ് അല്ലാതെ വിദ്യാര്‍ഥികളില്‍ നിന്ന് ഒരു തുകയും ഈടാക്കരുതെന്നു സ്വകാര്യ വിദ്യാലയങ്ങള്‍ക്കു വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം ട്യൂഷന്‍ ഫീസ് വര്‍ധന പാടില്ല.
കഴിഞ്ഞ അധ്യയന വര്‍ഷം (2017-18) നിലവിലുണ്ടായിരുന്ന ഫീസ് മാത്രമെ കുട്ടികളില്‍നിന്ന് ഈടാക്കാന്‍ പാടുള്ളൂവെന്നും വിദ്യാഭ്യാസ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഹുവൈലിയ നിര്‍ദേശിച്ചു. ട്യൂഷന്‍ ഫീസിനു പുറമെ ചില വിദ്യാലയങ്ങള്‍ റജിസ്‌ട്രേഷന്‍ ഫീസ് എന്ന പേരില്‍ തുക ഈടാക്കുന്നുണ്ട്. അതു നിയമവിരുദ്ധമാണ്. വിവിധ കാറ്റഗറികളില്‍പെട്ട വിദ്യാലയങ്ങള്‍ക്കു വ്യത്യസ്ത നിരക്കിലാണ് ഫീസ് ഘടന. പ്രസ്തുത തുക മാത്രമെ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കാന്‍ പാടുള്ളൂ.
ബിദൂനികളായ കുട്ടികളില്‍നിന്ന് ഒരു ഫീസും ഈടാക്കാന്‍ പാടില്ല. അവരുടെ ട്യൂഷന്‍ ഫീസ് സര്‍ക്കാര്‍ നിയന്ത്രിത ചാരിറ്റി ഫണ്ടില്‍നിന്നു വിദ്യാലയങ്ങള്‍ക്കു നല്‍കും. വിദ്യാലയങ്ങളെ സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും രക്ഷിതാക്കള്‍ക്കും ജീവനക്കാര്‍ക്കും മന്ത്രാലയത്തെ ധരിപ്പിക്കാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.