Currency

കുവൈത്ത് വിമാനത്താവളം പുതിയ ടെര്‍മിനലില്‍ നിന്ന് ആദ്യ വിമാന സര്‍വീസ് 8 ന്

സ്വന്തം ലേഖകന്‍Tuesday, August 7, 2018 12:40 pm

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ പുതുതായി തുറന്ന ടെര്‍മിനല്‍-4ല്‍ നിന്ന് ആദ്യവിമാന സര്‍വീസ് നാളെ. കുവൈത്ത് എയര്‍വെയ്‌സിനു വേണ്ടി പ്രത്യേകം ഒരുക്കിയതാണു ടെര്‍മിനല്‍-4. രാവിലെ എട്ടിന് ബഹ്റൈനിലേക്കാകും ആദ്യ വിമാനം. യാത്രക്കാര്‍ക്ക് വളരെയേറെ പ്രയോജനപ്പെടും വിധമാണ് അല്‍ മുബാറകിയ ലോഞ്ച് നിര്‍മിച്ചിട്ടുള്ളത്.

426 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 113 ഇരിപ്പിടങ്ങളും 10 വന്‍ ടിവിസ്‌ക്രീനുകളും റസ്റ്ററന്റും ബിസിനസ് സെന്ററും ലോഞ്ചില്‍ ഉണ്ട്. അതേസമയം രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും രാജ്യാന്തര നിലവാരം അനുസരിച്ച് മാത്രമായിരിക്കുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് വിമാനത്താവളത്തിലേത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x