
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജ് കുവൈത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും വീട്ടിലെത്തിച്ചുനല്‍കുന്ന സേവനം പ്രാവര്‍ത്തികമായി. ലഗേജുകള്‍ ആവശ്യമുള്ളവര്‍ക്ക് വീട്ടിലെത്തിച്ചുകൊടുക്കുന്ന സേവനം എല്ലാ സ്ഥലത്തേക്കും ലഭ്യമാണെന്ന് സിവില്‍ വ്യോമയാന വിഭാഗം തലവന്‍ യുസുഫ് അല്‍ ഫൗസാന്‍ പറഞ്ഞു.
കസ്റ്റംസ് വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ച് യാത്രക്കാര്‍ അവരുടെ ലഗേജിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ മതി. തുടക്കത്തില്‍ ലഗേജുകള്‍ വീട്ടിലെത്തിക്കുന്ന സേവനം ഏതാനും സ്ഥലങ്ങളിലേക്ക് മാത്രമായിരുന്നു. എന്നാല്‍, നിലവില്‍ കുവൈത്തിന്റെ ഏതു ഭാഗത്തേക്കും ലഗേജുകള്‍ എത്തിച്ചുകൊടുക്കും. ഒരു പെട്ടിക്ക് അഞ്ചു ദീനാറാണ് നിരക്ക്. തുടര്‍ന്ന് ഓരോ പെട്ടിക്കും ഒരു ദീനാര്‍ വെച്ച് അധികം ഈടാക്കുന്നതാണ്. എന്നാല്‍ വഫ്‌റ, ഫഹാഹീല്‍, ജഹ്‌റ, അഹ്മദി എന്നിവിടങ്ങളിലേക്ക് ഒരു പെട്ടിക്ക് 10 ദീനാറാണ് നല്‍കേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.