Currency

കുവൈത്തില്‍ വിദേശത്തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമ പിടിച്ചുവെയ്ക്കുന്നതായി സര്‍വേ

സ്വന്തം ലേഖകന്‍Tuesday, August 7, 2018 11:51 am

 

കുവൈത്ത് സിറ്റി: കുവൈത്തിലെ താഴ്ന്ന വരുമാനക്കാരായ തെഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമ പിടിച്ചു വെയ്ക്കുന്നു. ദേശീയദിനപത്രം നടത്തിയ സര്‍വേയിലാണ് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ 70 ശതമാനവും തൊഴിലുടമകളുടെ കൈവശമാണെന്ന് വ്യക്തമാക്കുന്നത്. വീട്ടുവേലക്കാര്‍, ഡ്രൈവര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ തസ്തികകളില്‍ തൊഴില്‍ ചെയ്യുന്നവരാണ് അധികവും.

ആര്‍ട്ടിക്കിള്‍ 18, 20 വിഭാഗത്തിലെ വിസയുള്ളവരും സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്ന 60 ശതമാനം ജീവനക്കാരുടെയും പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകള്‍ കൈവശം വെയ്ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. അത്യാവശ്യത്തിനോ നാട്ടില്‍ ആരെങ്കിലും മരിച്ചാലോ നാട്ടില്‍ പോകണമെങ്കില്‍ പാസ്‌പോര്‍ട്ടിനായി തൊഴിലുടമ കനിയണം. വീട്ടുവേലക്കാരുടെ ദുരിതപൂര്‍ണ ജീവിതം കണക്കിലെടുത്താണ് പത്രം സര്‍വേ നടത്തിയത്.

അതേസമയം വിദേശികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതാണെന്നും അതു പിടിച്ചുവെയ്ക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x