Currency

കുവൈത്തില്‍ പാസ്പോര്‍ട്ട് പരിഷ്‌കരണം അവസാനഘട്ടത്തിലേക്ക്

സ്വന്തം ലേഖകന്‍Wednesday, August 15, 2018 1:29 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാസ്പോര്‍ട്ട് പരിഷ്‌കരണം അവസാനഘട്ടത്തിലേക്ക്. ഇതുവരെ 1.29 ദശലക്ഷം ബയോ മെട്രിക് പാസ്സ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തതായി ജനറല്‍ എമിഗ്രഷന്‍ വിഭാഗം ഉപമേധാവി കേണല്‍ ഖാലിദ് അല്‍ ബഹ് വ പറഞ്ഞു. നിരവധി സുരക്ഷാ ഫീച്ചറുകള്‍ ഉള്ള പുതിയ ഇ-പാസ്സ്‌പോര്‍ട്ടുകള്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ അസോസിയേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍ഡിനറി ഡിപ്ലോമാറ്റ്, സ്‌പെഷ്യല്‍ എന്നീ മൂന്നു കാറ്റഗറികളിലായാണ് പാസ്സ്‌പോര്‍ട്ടുകള്‍. ഓര്‍ഡിനറി പാസ്സ്‌പോര്‍ട്ടുകള്‍ ആഭ്യന്തര മന്ത്രാലയവും ഡിപ്ലോമാറ്റ്, സ്‌പെഷ്യല്‍ പാസ്സ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയവുമാണ് വിതരണം ചെയ്യുന്നത്. വിദേശകാര്യമന്ത്രാലയവും ആണ് പാസ്സ്‌പോര്‍ട്ടുകള്‍ വിതരണ ചെയ്യുന്നത്. കുവൈത്തിലെ ഓര്‍ഡിനറി പാസ്സ്‌പോര്‍ട്ടുകളുടെ നിയമ സാധുത ജൂണ്‍ മുപ്പതോടെ അവസാനിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x