കുവൈത്തില്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് അറുപതു വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന ഉത്തരവ് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. ഉത്തരവ് നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കി.
കുവൈത്തില്‍ കുടുംബ വിസയില്‍ നിന്ന് തൊഴില്‍വിസയിലേക്ക് മാറാന്‍ നാല് വിഭാഗങ്ങള്‍ക്ക് കൂടി അനുമതി. ഇതോടെ കുടുംബ വിസ മാറാന്‍ കഴിയുന്ന വിഭാഗങ്ങളുടെ എണ്ണം ഒമ്പത് ആയി. മാന്‍പവര്‍ അതോറിറ്റിയാണ് നാല് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുമതിയുള്ള കുടുംബ വിസക്കാരുടെ പട്ടിക പുതുക്കിയത്.
സൗദിക്കു പിന്നാലെ ഗള്‍ഫില്‍ കുവൈത്തും ഫൈസര്‍ വാക്സീന് അനുമതി നല്കി. അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും ആദ്യഘട്ടമായി വാക്സീന് നല്‍കുന്നത്. മിഷ്റെഫിലെ വാക്സീന് കേന്ദ്രത്തില്‍ പ്രതിദിനം 10,000 പേര്‍ക്ക് വാക്സീന് നല്‍കാനാകുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഷെയ്ഖ് ബാസില്‍ അല്‍ സബാഹ് പറഞ്ഞു.
ഇപ്പോള്‍ കുവൈത്തില്‍ താമസിക്കുന്നവരും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുമായവരില്‍ നിലവില്‍ രണ്ട് വര്‍ഷത്തേക്കോ അതിലധികമോ താമസാനുമതിയുള്ളവര്‍ക്കൊഴികെ മറ്റുള്ളവര്‍ക്കെല്ലാം പുതിയ നിര്‍ദേശം ബാധകമാണ്. അതേസമയം രാജ്യത്ത് ഇപ്പോള്‍ 1,30,000 അനധികൃത താമസക്കാരുണ്ടെന്നാണ് അധികൃതരുടെ കണക്ക്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈ മാസാവസാനത്തോടെ ഖത്തറിലും കുവൈത്തിലും സന്ദര്‍ശനം നടത്തിയേക്കും. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. വിദേശകാര്യസഹമന്ത്രി വി. മുരളീധരന് ഒമാനിലും പര്യടനം നടത്തും.
ഡിസംബര്‍ അവസാനത്തോടെ വാക്സിന് ലഭ്യമാക്കാന്‍ അധികൃതര്‍ ഒരുക്കം ആരംഭിച്ചിട്ടുണ്ട്. 57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. 28 ലക്ഷം പേര്‍ക്ക് വാക്സിന് നല്കാന് ഇത് മതിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 13 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കില്ല. വിദേശികള്‍ക്കും വാക്സിന് സൗജന്യമാണ്.
കുവൈത്തില്‍ നിന്നും അവധിക്ക് പോയി കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക വിസക്കാര്‍ക്ക് ഡിസംബര്‍ ഏഴ് മുതല്‍ തിരിച്ചു വരാന്‍ കഴിയും. രണ്ടാഴ്ച ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധനയോടെയാണ് അനുമതി. 270 ദീനാറാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. ഇന്ത്യയില്‍ നിന്ന് വിമാന ടിക്കറ്റ് നിരക്ക് 110 ദീനാറില്‍ കൂടരുതെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.
വരുന്ന മാര്‍ച്ചോടെ കുവൈത്തിലെ സ്കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം. ഘട്ടം ഘട്ടമായിട്ടായിരിക്കും വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ മടക്കം. ഓണ്‍ലൈന്‍ പഠനവും ക്ലാസ് റൂം അധ്യയനവും സമന്വയിപ്പിച്ചുകൊണ്ടുള്ള രീതിയായിരിക്കും ഇതിനായി സ്വീകരിക്കുക.
ലഭ്യമാകുന്ന ആദ്യ ഡോസുകളില്‍ സ്വദേശികള്‍ക്കാകും മുന്‍ഗണന. ആരോഗ്യ പ്രവര്‍ത്തകര്‍, വയോജനങ്ങള്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയും മുന്‍ഗണന പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കില്ല. വാക്സിന് സ്വീകരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരടക്കം ആരെയും നിര്‍ബന്ധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അധ്യാപന രംഗത്തുള്ളവരെയും കൂടി ഉള്‍പ്പെടുത്തിയ പട്ടികയാണ് തയ്യാറാക്കാന്‍ സാധ്യത. ജീവനക്കാര്‍ കൂടുതലുള്ള മേഖലകളില്‍ നിന്നുള്ളവരെയായിരിക്കും ഇങ്ങനെ ഉള്‍പ്പെടുത്തുക. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ചുവിടേണ്ട പ്രവാസികളുടെ പട്ടിക ഡിസംബറില്‍ ലഭ്യമാകുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.