Currency

കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന ഉത്തരവ് ജനുവരി ഒന്ന് മുതല്‍ നടപ്പിലാകും

സ്വന്തം ലേഖകന്‍Thursday, December 31, 2020 7:26 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് അറുപതു വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന ഉത്തരവ് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. ഉത്തരവ് നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കി.

ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടു പിടിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് മാന്‍ പവര്‍ അതോറിറ്റി വിദേശികളുടെ തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 2018ല്‍ നടപ്പാക്കിയ തൊഴില്‍ നിയമത്തിലെ 29ാം അനുച്ഛേദത്തില്‍ ഭേദഗതി വരുത്തിയാണ് അതോറിറ്റി മേധാവി ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

ജനുവരി ഒന്ന് മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കാനുള്ള നീക്കത്തിലാണ് മാന്‍ പവര്‍ അതോറിറ്റി. 60 വയസ്സുകഴിഞ്ഞവര്‍ക്കു തൊഴില്‍ പെര്‍മിറ്റ് പുതുക്കി ലഭിക്കില്ലെങ്കിലും കുടുംബാംഗം സ്‌പോണ്‍സര്‍ ചെയ്യാനുണ്ടെങ്കില്‍ ആശ്രിത വിസയില്‍ രാജ്യത്ത് തങ്ങാന്‍ അനുവദിക്കും. അല്ലാത്തവര്‍ പ്രവാസം അവസാനിപ്പിച്ചു മടങ്ങേണ്ടി വരും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയാണ് പ്രായപരിധി നിയമം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x