Currency

വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഈ മാസം അവസാനം ഖത്തറും കുവൈത്തും സന്ദര്‍ശിക്കും

സ്വന്തം ലേഖകന്‍Monday, December 7, 2020 2:11 pm

കുവൈത്ത് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈ മാസാവസാനത്തോടെ ഖത്തറിലും കുവൈത്തിലും സന്ദര്‍ശനം നടത്തിയേക്കും. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഒമാനിലും പര്യടനം നടത്തും.

യു.എ.ഇ, ബഹ്‌റൈന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനൊരുങ്ങുന്നത്. ഡിസംബര്‍ അവസാനത്തോടെ ഖത്തര്‍. കുവൈത്ത് എന്നീ രാജ്യങ്ങളില്‍ വിദേശകാര്യമന്ത്രി സന്ദര്‍ശനത്തിനെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x