Currency

കുവൈത്തില്‍ കുടുംബ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്ക് മാറാന്‍ നാല് വിഭാഗങ്ങള്‍ക്ക് അനുമതി

സ്വന്തം ലേഖകന്‍Thursday, December 17, 2020 6:41 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ വിസയില്‍ നിന്ന് തൊഴില്‍വിസയിലേക്ക് മാറാന്‍ നാല് വിഭാഗങ്ങള്‍ക്ക് കൂടി അനുമതി. ഇതോടെ കുടുംബ വിസ മാറാന്‍ കഴിയുന്ന വിഭാഗങ്ങളുടെ എണ്ണം ഒമ്പത് ആയി. മാന്‍പവര്‍ അതോറിറ്റിയാണ് നാല് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുമതിയുള്ള കുടുംബ വിസക്കാരുടെ പട്ടിക പുതുക്കിയത്.

കുവൈത്തില്‍ ജനിച്ചവരുടെ സെക്കന്‍ഡ് ഡിഗ്രി ബന്ധുക്കള്‍, ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയുള്ള ആരോഗ്യ മേഖലയിലെ ടെക്‌നീഷ്യന്മാര്‍, സ്‌കൂളുകളില്‍ ഫാക്കല്‍റ്റി മെംബര്‍ ആയി ജോലി ചെയ്യാന്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, കുവൈത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ രക്ഷിതാവ് മരിച്ചാല്‍ കുടുംബത്തിലെ അടുത്ത ബന്ധു എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

നേരത്തെ, കുവൈത്തി സ്ത്രീകളുടെ ഭര്‍ത്താവും മക്കളും, കുവൈത്തികളുടെ ഭാര്യമാര്‍, കുവൈത്തില്‍ ജനിച്ചുവളര്‍ന്നവര്‍, വ്യക്തമായ രേഖകള്‍ കൈവശമുള്ള ഫലസ്തീന്‍ പൗരന്മാര്‍, ബിരുദമുള്ളവര്‍ എന്നിവര്‍ക്ക് മാത്രമായി ഈ അവസരം പരിമിതപ്പെടുത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x