Currency

പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

സ്വന്തം ലേഖകന്‍Wednesday, November 25, 2020 3:46 pm
education
Villa-kochi-Kerala

കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൂടുതല്‍ പ്രവാസി ജീവനക്കാരെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. അധ്യാപന രംഗത്തുള്ളവരെയും കൂടി ഉള്‍പ്പെടുത്തിയ പട്ടികയാണ് തയ്യാറാക്കാന്‍ സാധ്യത. ജീവനക്കാര്‍ കൂടുതലുള്ള മേഖലകളില്‍ നിന്നുള്ളവരെയായിരിക്കും ഇങ്ങനെ ഉള്‍പ്പെടുത്തുക. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ചുവിടേണ്ട പ്രവാസികളുടെ പട്ടിക ഡിസംബറില്‍ ലഭ്യമാകുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ രംഗങ്ങളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കാനുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് കുവൈത്ത്. രാജ്യത്തെ ജനസംഖ്യയില്‍ സ്വദേശികളും- പ്രവാസികളും തമ്മിലുള്ള അനുപാതം ശരിയായ നിലയില്‍ എത്തിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഈ നടപടികള്‍.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x