Currency

അധിക സര്‍വീസുകളുമായി ഒമാന്‍ എയര്‍

സ്വന്തം ലേഖകന്‍Thursday, June 8, 2017 11:40 am

മസ്‌കത്ത്: നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഖത്തറിനെ സഹായിക്കുന്നതിനായി ഒമാന്‍ എയറിന്റെ ദോഹ സര്‍വ്വീസുകള്‍ അധികൃതര്‍ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഖത്തറില്‍ നിന്നുള്ള സര്‍വീസുകള്‍ വിവിധ വിമാന കമ്പനികള്‍ അവസാനിപ്പിച്ച സാഹചര്യത്തിലാണ് ഈ മാസം 14 വരെ അധിക സര്‍വീസുകള്‍ നടത്തുമെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കിയത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് മസ്‌കത്ത് വഴി പോകുന്നതിന് ഇതിലൂടെ അവസരം ഒരുങ്ങും.

ഇന്ത്യയിലേക്കുള്ള സര്‍വീസുകളും ഇനി ഒമാനിലൂടെയാകും. ഇതുവരെ യുഎഇ വ്യോമാതിര്‍ത്തി കടന്ന് അറബിക്കടലിനു മുകളിലൂടെ സഞ്ചരിച്ചിരുന്ന വിമാനങ്ങള്‍ ഇനി ഒമാന്റെ അതിര്‍ത്തിയായ അറേബ്യന്‍ കടലിന് മുകളിലൂടെ സഞ്ചരിച്ച് ഇറാന്‍ വഴി പാക്കിസ്താന്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് പറക്കും.

ചൊവ്വാഴ്ച ദോഹയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ ഒമാന്‍ എയര്‍ മസ്‌കത്ത് വഴിയാണ് സൗദിയില്‍ എത്തിച്ചത്. ഖത്തര്‍ എയര്‍വേസ് അധികൃതരുടെ ആവശ്യത്തെ തുടര്‍ന്നാണ് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ യാത്രക്കായി അനുവദിച്ചതെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x