
മസ്‌കത്ത്: ഖാബൂറ കോട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം സന്ദര്‍ശകര്‍ക്കായി തുറക്കും. ഒമാന്‍ കടലിനോട് ചേര്‍ന്ന് കിടക്കുന്ന കോട്ടയുടെ അകത്തെയും പുറത്തെയും ഭിത്തികളില്‍ ഉപ്പുകാറ്റിന്റെയും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെയും ഫലമായി ഉണ്ടായ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് നവീകരണ ജോലികള്‍ ആരംഭിച്ചത്. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഖാബൂറ കോട്ട.
2014 ഡിസംബറിലാണ് ഖാബൂറ കോട്ടയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. ഇത് അവസാനഘട്ടത്തിലാണെന്ന് പൈതൃക സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള അറ്റകുറ്റപ്പണികളുടെയും നവീകരണ വിഭാഗത്തിന്റെയും മേധാവി പറഞ്ഞു. ഈ വര്‍ഷം മൂന്നാം പാദത്തോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭിത്തികള്‍ക്ക് പുറമെ കോട്ടയുടെ മുകള്‍ നിലയിലെ മുറികള്‍, വൃത്താകൃതിയിലും ചതുരാകൃതിയിലുമുള്ള ടവറുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.