വില ഇടയ്ക്ക് ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ താഴ്ന്നുനില്‍ക്കുകയാണ്. ആവശ്യത്തിന് ഉല്‍പന്നങ്ങള്‍ സ്‌റ്റോക്ക് ഉള്ളതായും പെരുന്നാള്‍ പ്രമാണിച്ച് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഉമര്‍ ഫൈസല്‍ അല്‍ ജഹ്ദമി അറിയിച്ചു. നിലവില്‍ രാത്രി 11 മണി വരെയാണ് മാര്‍ക്കറ്റ് പ്രവര്‍്തിക്കുന്നത്.
മസ്‌കത്ത്: പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയില്‍ വര്‍ധനവില്ലെന്നും വില നിയന്ത്രണം തുടരുകയാണെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. വില ഇടയ്ക്ക് ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ താഴ്ന്നുനില്‍ക്കുകയാണ്. ആവശ്യത്തിന് ഉല്‍പന്നങ്ങള്‍ സ്‌റ്റോക്ക് ഉള്ളതായും പെരുന്നാള്‍ പ്രമാണിച്ച് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഉമര്‍ ഫൈസല്‍ അല്‍ ജഹ്ദമി അറിയിച്ചു. നിലവില്‍ രാത്രി 11 മണി വരെയാണ് മാര്‍ക്കറ്റ് പ്രവര്‍്തിക്കുന്നത്.
മവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വില നിലവാരം അതോറിറ്റി നിയോഗിച്ച പ്രത്യേക സംഘങ്ങള്‍ സദാ നിരീക്ഷിച്ചുവരുന്നുണ്ടെന്നും ഒരു സംഘം രാവിലെ ആറു മുതല്‍ 11 വരെയും മറ്റൊരു സംഘം 11 മുതല്‍ നാലുവരെയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും അല്‍ ജഹ്ദമി അറിയിച്ചു. കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങളുടെ വില്‍പന, പ്രത്യേക്ഷത്തില്‍ കുഴപ്പം തോന്നുന്നവയുടെ വിപണനം തുടങ്ങിയ നിയമലംഘനങ്ങള്‍ സംബന്ധിച്ച നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാനും സൗകര്യമുണ്ടാകും. നേരത്തെ കീടനാശിനി സര്‍ട്ടിഫിക്കറ്റ് നിയമം കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.