വെരിഫിക്കേഷന്റെ ഭാഗമായി ഇടപാടുകാരുടെ തിരിച്ചറിയൽ കാർഡുകൾ (ഐഡൻറിറ്റി/റെസിഡൻറ്) ബാങ്കുകൾ കൈവശംവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് സെൻട്രൽ ബാങ്ക് ഒാഫ് ഒമാൻ
അല്‍ ഗഫ്വ എന്ന് അറിയപ്പെടുന്ന ഈ ചെറിയ ഭാരം കുറഞ്ഞ ഉപകരണം കണ്ണടകളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. കണ്ണുകളുടെ ചലനത്തെ സദാ നിരീക്ഷിക്കുന്ന സെന്‍സറാണ് ഇതിലെ പ്രധാന ഭാഗം. ഡ്രൈവറില്‍ ഉറക്കത്തിന്റെ സൂചന ദൃശ്യമാകുന്ന പക്ഷം ഈ സെന്‍സര്‍ ശബ്ദം പുറപ്പെടുവിക്കും.
രാവിലെ ആറിനാകും സര്‍വിസുകള്‍ ആരംഭിക്കുക. റമദാനിലും അര്‍ധരാത്രി വരെ സിറ്റി സര്‍വിസുകള്‍ നടത്തിയിരുന്നു. ഇന്റര്‍സിറ്റി സര്‍വിസുകള്‍ക്കും ദുബായിലേക്കുമുള്ള ബസ് ടിക്കറ്റ് നിരക്കിലെ ഇളവ് പെരുന്നാള്‍ അവധിക്കാലത്തും തുടരും.
സൗദിയുടെ വിവിഭ ഭാഗങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായുള്ള സാക്ഷ്യം സുപ്രീം കോടതി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് റോയല്‍ കോര്‍ട്ടാണ് പെരുന്നാള്‍ പ്രഖ്യാപിച്ചത്. ഗള്‍ഫ് രാജ്യങ്ങളും അയല്‍ അറബ് രാഷ്ട്രങ്ങളും ഇതിനെ തുടര്‍ന്നാണ് പെരുന്നാള്‍ പ്രഖ്യാപിച്ചത്. ഒമാനില്‍ നാളെയാണ് പെരുന്നാള്‍.
ഐഎസ്എഫ്യു ട്വിറ്റിര്‍ അക്കൗണ്ട് വഴി നടത്തുന്ന ഓണ്‍ലൈന്‍ വോട്ടിങില്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ അഭിപ്രായം രേഖപ്പെടുത്താം. ഒരു ദിവസത്തിനിടെ അറബിയില്‍ 224 പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇവരില്‍ 45 ശതമാനം പേരും എന്‍ഒസി നിയമം എടുത്തുകളണ്ടേന്നും 35 ശതമാനം പേര് എന്‍ഒസി ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നുതായും വോട്ട് രേഖപ്പെടുത്തി. 20 ശതമാനം പേര് ഉറപ്പില്ല എന്നതിനെ പിന്തുണക്കുന്നു.
42 തസ്തികകളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കും. വിവിധ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലുമായി 26 ഫാര്‍മസിസ്റ്റ്, 16 അസി.ഫാര്‍മസിസ്റ്റ് തസ്തികകളിലാകും ഇവരെ നിയമിക്കുക. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിയമനത്തിന് അര്‍ഹരായ സ്വദേശികളുടെ പട്ടിക ആരോഗ്യ വകുപ്പ് തിങ്കളാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ജൂണ്‍ 24 മുതല്‍ 29 വരെ യാണ് അവധിയെന്ന് ദിവാന് ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് അല്‍ ബുസൈദിയും മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ബക്രിയും അറിയിച്ചു. ജൂണ്‍ 30, ജൂലൈ ഒന്ന് തീയതികളിലെ വാരാന്ത്യ അവധിക്ക് ശേഷം ജൂലൈ രണ്ടിനാകും പിന്നീടുള്ള പ്രവൃത്തിദിനം.
ഡിസംബര്‍ ഒന്ന് വരെ വിവിധ ജോലികള്‍ക്ക് വിസ അനുവദിക്കില്ല. ഒട്ടക പരിപാലനം, സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിങ് എന്നീ ജോലികള്‍ക്കുള്ള വിസാ നിരോധനമാണ് തുടരുക.
വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് വ്യക്തമാക്കിയത്. ഒരാഴ്ച ചൂട് വര്‍ധിച്ചു വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും വിവിധ ഭാഗങ്ങളില്‍ 45 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും.
പുതിയ നിയമപ്രകാരം ഖത്തര്‍ പൗരന്മാര്ക്ക് ഉംറക്കായി ദോഹയില്‍ നിന്ന് ജിദ്ദയിലേക്ക് ഒമാന്‍ എയര്‍ വിമാനത്തില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. തുടര്‍ന്നാണ് ഒമാന്‍ എയര്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഒമാന്‍ എയര്‍ വെബ്സൈറ്റ് മുഖേനയും ദോഹയിലെ സെയില്‍സ് ഓഫിസ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.