നേരത്തെ ഒമാന്‍ പൗരന്മാര്ക്ക് അര്‍മേനിയ നല്കി വന്നിരുന്ന ഓണ്‍ അറൈവല്‍ വിസയാണ് ഇന്ത്യക്കാര്‍ക്കും അനുവദിച്ചിട്ടുള്ളത്. അതേസമയം ഒമാനില്‍ താമസാനുമതി ഉള്ള ഇന്ത്യക്കാര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ സൗകര്യം നല്‍കുന്നത്. ഫെബ്രുവരി 2ന് അര്‍മേനിയന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.
ഒമാനിലെ ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിച്ചു. അടുത്ത അധ്യയന വര്‍ഷത്തില്‍ 22 റിയാല്‍ ഫീസ് വര്‍ധനവ് നിര്‍ദേശിച്ചിരുന്നു. ഇത് പിന്‍വലിച്ചതായാണ് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി സര്‍ക്കുലറിലൂടെ അറിയിച്ചത്.
വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സിലും ലൈഫ് ഇന്‍ഷുറന്‍സിലും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍, ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ 20 ശതമാനം കുറവ് രേഖപ്പെടുത്തി. ജോലിക്കിടയില്‍ ഉണ്ടാകുന്ന മരണം, പരുക്ക്, രോഗം എന്നിവയ്ക്ക് വിദേശികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് സഹായം ലഭിന്നുണ്ട്.
അനധികൃത പണമിടപാടുകാര്‍ക്കും കൊള്ളപലിശക്ക് പണം കടം നല്കുന്നവര്ക്കും ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. ബാങ്കിന്റെ അനുമതിയില്ലാതെ ദേശീയ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്നത് നിയമവിരുദ്ധമാണ്.
നിലവിലെ നിയമത്തിന്റെ ഭേദഗതി തയാറായിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ കൂടി അംഗീകാരം ലഭിക്കുന്നതോടെ ഈ മാസം അവസാനത്തോടെ അത് നിയമമാകും. തുടര്‍ന്ന് വെബ്സൈറ്റില്‍ അപേക്ഷാ ഫോറം ലഭ്യമാക്കും.
എയര്‍ബസ് എ320 വിഭാഗത്തില്‍പെടുന്ന ഫത്താഹ് അല്‍ ഖൈര്‍ എന്ന വിമാനം ദുബായിലേക്കാണ് സര്‍വിസ് തുടങ്ങിയത്. ഇന്നുമുതല്‍ രണ്ടു സര്‍വിസുകളാണ് ഉണ്ടാവുക. യാത്രക്കാരുടെ ബജറ്റിനിണങ്ങുന്ന അവസരങ്ങളാണ് സലാം എയര്‍ ഒരുക്കുന്നതെന്ന് സലാം എയര്‍ സി.ഇ.ഒ ഫ്രാങ്കോയിസ് ബ്യൂട്ട്ലിയര്‍ പറഞ്ഞു.
ഒട്ടും സംശയത്തിന് ഇടനല്‍കാതെ പേരു വിളിച്ച് ഇംഗ്ലീഷില്‍ നിങ്ങള്‍ക്ക് 20,000 റിയാല്‍ ലോട്ടറി അടിച്ചിരിക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു. പണം ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ത്രീ അക്കൗണ്ട് നമ്പര്‍ നല്കി.
ഒമാനിലെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയാണ് സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനയ്ക്ക് കാരണം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
ബാങ്കുകളുടെയും ടെലികോം കമ്പനികളുടെയും പേരുകള്‍ ദുരുപയോഗം ചെയ്താണ് തട്ടിപ്പു സംഘങ്ങള്‍ സജീവമായിരിക്കുന്നത്. നേരത്തെ ബാങ്കുകളും ടെലികോം കമ്പനികളും ബോധവത്കരണ കാമ്പയിനുകള്‍ നടത്തിയിരുന്നു.
സ്കൂള്‍ പ്രവേശനത്തിനുള്ള ആദ്യ നറുക്കെടുപ്പ് മാര്‍ച്ച് 15ന് മുമ്പ് നടക്കും. രണ്ടാം നറുക്കെടുപ്പ് മാര്‍ച്ച് അവസാനത്തോടെയും. അതേസമയം ഇത്തവണ മൂന്നാം നറുക്കെടുപ്പും വേണ്ടിവരും. അല്‍ ഗൂബ്ര ഒഴികെയുള്ള എല്ലാ സ്കൂളുകളിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് പരിഗണിക്കും. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിന് അധികൃതര്‍ നേരത്തേ അനുവാദം നല്കിയിട്ടുള്ളതാണ്.