എണ്ണവിലയിടിവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും ചെലവുചുരുക്കലുമാണ് വാഹന വിപണിക്ക് തിരിച്ചടിയായത്. ജനുവരിയില്‍ പുതിയ വാഹനങ്ങളുടെ ആകെ രജിസ്ട്രേഷനില്‍ 19.5 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ – മസ്കത്ത് എക്സ്പ്രസ് വേ റോഡാണ് യാത്രക്കായി തുറന്നുകൊടുത്തത്. പുതിയ രണ്ട് വരിപ്പാതയാണ് തുറന്നത്.
സലാലയിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി ഷെബിന്റെ കൊലപാതകത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഷെബിന്റെ കുടുംബം ഇന്ത്യന്‍ അംബാസഡര്‍ക്കും വിദേശ കാര്യ മന്ത്രാലയത്തിനും പരാതി നല്കി
വീട്ടുടമകളൂമായി ഉണ്ടാക്കുന്ന വാടകക്കരാർ പ്രാവസികൾക്ക് കെണിയാകുന്നു. 90 ശതമാനം വാടകക്കാരാറും ഒരു വർഷത്തേക്കാണ് എഴുതുന്നത്. അതേസമയം രാജ്യത്തെ മിക്ക കമ്പനികളും തൊഴിൽ കരാർ ആറ് മാസത്തേക്കാണ് എഴുതുന്നത്
ഒമാനില്‍ മീറ്റര്‍ ഘടിപ്പിച്ച ടാക്സികള്‍ ഉടന്‍ ഓടിത്തുടങ്ങും. ഇബ്തിക്കര്‍, മുവസലാത് ടാക്സികള്‍ക്ക് ഒമാന്‍ ഗതാഗത മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ അഞ്ഞൂറ് ടാക്സികള്‍ നിരത്തിലിറക്കുമെന്ന് മുവസലാത്ത് അറിയിച്ചു.
എം91 ഗ്രേഡ് പെട്രോളിന് വില വര്‍ധിപ്പിക്കില്ല. പെട്രേള്‍ വിലവര്‍ധന സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാത്തതെന്ന് മന്ത്രിസഭ കൗണ്‍സില്‍ അറിയിച്ചു.
കിയോസ്ക് എന്ന നൂതന ഇലക്ട്രോണിക് സംവിധാനമാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സംവിധാനം വഴി ഇടപാടുകാര്‍ക്ക് സ്വന്തമായി നാട്ടിലേക്ക് പണമയയ്ക്കാം. ഒമാനില്‍ ഇതിനുള്ള സംവിധാനം ആദ്യമായി തുടങ്ങിയത് യു.എ.ഇ എക്സ്ചേഞ്ച് ആണ്.
ഒമാനില്‍ കറന്‍സി ഇറക്കുമതിക്ക് 0.5 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയത്. ഈ മാസം 13നാണ് കറന്‍സികള്‍ക്ക് ചുങ്കം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
28 രാഷ്ട്രങ്ങളില്‍ നിന്നുള്ള 750 പ്രസാധകര് പങ്കെടുക്കുന്ന മേളയില്‍ 590 പ്രസാധകര് നേരിട്ടാണ് പങ്കെടുക്കുന്നത്. അതേസമയം 160 പ്രസാധകര് ഏജന്‍സികളിലൂടെയാണ് പങ്കെടുക്കുന്നത്.
22 കിലോഗ്രാം തൂക്കമുള്ള ഗ്യാസ് സിലിണ്ടറിന് മൂന്ന് റിയാലാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന് 3.800 മുതല്‍ 4.500 വരെയാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്. ഈ തുക ഈടാക്കുന്നത് ലിഫ്റ്റ് ഇല്ലാത്ത കെട്ടിടങ്ങളില്‍ താമിസക്കുന്നവരില് നിന്നാണ്.