Currency

ടെലിഫോണ്‍ വഴി പണം തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Saturday, February 25, 2017 10:20 am

ബാങ്കുകളുടെയും ടെലികോം കമ്പനികളുടെയും പേരുകള്‍ ദുരുപയോഗം ചെയ്താണ് തട്ടിപ്പു സംഘങ്ങള്‍ സജീവമായിരിക്കുന്നത്. നേരത്തെ ബാങ്കുകളും ടെലികോം കമ്പനികളും ബോധവത്കരണ കാമ്പയിനുകള്‍ നടത്തിയിരുന്നു.

മസ്‌കത്ത്: ടെലിഫോണ്‍ കോളുകളിലൂടെ തട്ടിപ്പ് നടത്തി പണം അപഹരിക്കുന്ന സംഘത്തിനെതിരെ ബോധവത്കരണവുമായി ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി വിഭാഗം. ടെലിഫോണ്‍ കോളുകളിലൂടെയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.

ബാങ്കുകളുടെയും ടെലികോം കമ്പനികളുടെയും പേരുകള്‍ ദുരുപയോഗം ചെയ്താണ് തട്ടിപ്പു സംഘങ്ങള്‍ സജീവമായിരിക്കുന്നത്. നേരത്തെ ബാങ്കുകളും ടെലികോം കമ്പനികളും ബോധവത്കരണ കാമ്പയിനുകള്‍ നടത്തിയിരുന്നു. അതേസമയം സമ്മാനത്തിന് അര്‍ഹരായെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് സംഘങ്ങള്‍ പണം തട്ടിയെടുക്കുന്നത്. എന്നാല്‍ കമ്പനി നല്‍കുന്ന ഓഫറുകള്‍ക്കും സമ്മാന പദ്ധതികള്‍ക്കും കമ്പനിയുടെതായ രീതികള്‍ ഉണ്ടെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഒമാന്‍ടെല്‍ മീഡിയ കമ്യൂണിക്കേഷന്‍ മാനേജര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x