Currency

സലാം എയര്‍ ദുബായ് സര്‍വിസ് ആരംഭിച്ചു, ഇന്നുമുതല്‍ രണ്ടു സര്‍വിസുകള്‍

സ്വന്തം ലേഖകന്‍Wednesday, March 1, 2017 11:19 am

എയര്‍ബസ് എ320 വിഭാഗത്തില്‍പെടുന്ന ഫത്താഹ് അല്‍ ഖൈര്‍ എന്ന വിമാനം ദുബായിലേക്കാണ് സര്‍വിസ് തുടങ്ങിയത്. ഇന്നുമുതല്‍ രണ്ടു സര്‍വിസുകളാണ് ഉണ്ടാവുക. യാത്രക്കാരുടെ ബജറ്റിനിണങ്ങുന്ന അവസരങ്ങളാണ് സലാം എയര്‍ ഒരുക്കുന്നതെന്ന് സലാം എയര്‍ സി.ഇ.ഒ ഫ്രാങ്കോയിസ് ബ്യൂട്ട്‌ലിയര്‍ പറഞ്ഞു.

മസ്‌കത്ത്: ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ അന്താരാഷ്ട്ര സര്‍വിസിന് തുടക്കമായി. എയര്‍ബസ് എ320 വിഭാഗത്തില്‍പെടുന്ന ഫത്താഹ് അല്‍ ഖൈര്‍ എന്ന വിമാനം ദുബായിലേക്കാണ് സര്‍വിസ് തുടങ്ങിയത്. ഇന്നുമുതല്‍ രണ്ടു സര്‍വിസുകളാണ് ഉണ്ടാവുക. യാത്രക്കാരുടെ ബജറ്റിനിണങ്ങുന്ന അവസരങ്ങളാണ് സലാം എയര്‍ ഒരുക്കുന്നതെന്ന് സലാം എയര്‍ സി.ഇ.ഒ ഫ്രാങ്കോയിസ് ബ്യൂട്ട്‌ലിയര്‍ പറഞ്ഞു.

അതേസമയം മാര്‍ച്ച് അവസാനത്തോടെ മൂന്നാമത്തെ വിമാനം എത്തുന്നതോടെ പാകിസ്താനിലേക്കും ജിദ്ദയിലേക്കും സര്‍വിസ് ആരംഭിക്കും. കറാച്ചി, സിയാല്‍കോട്ട്, മുള്‍ത്താന്‍ എന്നിവിടങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കുന്നത്.

മസ്‌കത്തില്‍ നിന്ന് ദുബായിലേക്ക് 14.6 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ലൈറ്റ്, ഫ്രന്‍ഡ്‌ലി, ഫ്‌ളെക്‌സി വിഭാഗങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. രാവിലെയും വൈകുന്നേരവുമാണ് സര്‍വിസുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x