ഒമാനിലെ ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിച്ചു. അടുത്ത അധ്യയന വര്‍ഷത്തില്‍ 22 റിയാല്‍ ഫീസ് വര്‍ധനവ് നിര്‍ദേശിച്ചിരുന്നു. ഇത് പിന്‍വലിച്ചതായാണ് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി സര്‍ക്കുലറിലൂടെ അറിയിച്ചത്.
മസ്കത്ത്: ഒമാനിലെ ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിച്ചു. അടുത്ത അധ്യയന വര്‍ഷത്തില്‍ 22 റിയാല്‍ ഫീസ് വര്‍ധനവ് നിര്‍ദേശിച്ചിരുന്നു. ഇത് പിന്‍വലിച്ചതായാണ് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി സര്‍ക്കുലറിലൂടെ അറിയിച്ചത്. അതേസമയം പ്രതിമാസ ഫീസില്‍ ഒരു റിയാലിന്റെ വീതവും ബില്‍ഡിങ് ഫണ്ട് ഇനത്തില്‍ പത്ത് റിയാലും ഈടാക്കാനുള്ള നിര്‍ദേശത്തിനെതിരെ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഉച്ചയ്ക്കുശേഷമുള്ള സെഷനിലെ കെ.ജി വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ ഗതാഗത സംവിധാനം ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നും എസ്.എം.സി അറിയിച്ചു. എന്നാല്‍ സ്റ്റാന്റ് എഗൈന്‍സ്റ്റ് ഫീസ് ഹൈക്ക് ഇന്‍ ഐ.എസ്.ഡി എന്ന പേരില്‍ ഫീസ് വര്‍ധിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.