ഉല്‍പ്പന്നത്തിന്റെ ഘടനക്കോ അതിന്റെ ഉറപ്പിനോ മാറ്റം വരുന്ന വിധത്തില്‍ പൊരുത്തമില്ലാത്ത വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അത് മായം ചേര്‍ന്നതാണെന്ന് കണക്കാക്കും. ഉല്പന്നത്തില് എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നത് എവിടെയാണ് ഉല്പാദിപ്പിച്ചത് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ലേബല്‍ നിര്‍ബന്ധമായും പതിച്ചിരിക്കണമെന്നും ഭേദഗതി നിര്‍ദേശിക്കുന്നു.
മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈ വര്‍ഷം മുതല്‍ ഓരോ വര്‍ഷവും പത്ത് റിയാല്‍ വീതം ഫീസ് ഈടാക്കും. അടിസ്ഥാന സൗകര്യ വികസന ഫണ്ടിലേക്കാണ് ഫീസ് ഈടാക്കുന്നത്. പുതിയ സ്കൂളുകളുടെ കെട്ടിടങ്ങള്‍ നിര്‍മിക്കുക, പഴയ കെട്ടിടങ്ങള്‍ പുതുക്കി പണിയുക തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ഫണ്ടിലേക്കാണ് ഫീസ് ഈടാക്കുന്നത്.
നികുതി വെട്ടിക്കുന്നതിനായി ചില കെട്ടിടയുടമകള്‍ താമസക്കാരുമായി കരാര്‍ എഴുതാറില്ല. ചിലര്‍ നഗരസഭ നിശ്ചയിച്ചിട്ടുള്ള നികുതിയില്‍ നിന്ന് ഒഴിവാകുന്നതിനായി വാടക കുറച്ചാണ് കരാര്‍ എഴുതുന്നത്. ഇത്തരത്തില്‍ ധാരണയില്‍ എത്തുന്നതുവഴി ഉടമക്കും വാടകക്കാരനും ലാഭമുണ്ടാകുന്നു.
വായുവിന്റെ താപനില, ആനുപാതിക ഈര്‍പ്പം, തണലുള്ള സ്ഥലങ്ങളിലെ കാറ്റ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാകും മനുഷ്യശരീരത്തിന് അനുഭവവേദ്യമാകുന്ന ചൂട് കണക്കുകൂട്ടുന്നത്. വരുന്ന വേനല്‍ക്കാലത്തോടെ ഹീറ്റ് ഇന്‍ഡക്സ് മുന്നറിയിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം.
43,858 തൊഴിലന്വേഷകരാണ് ഡിസംബര്‍ അവസാനം വരെയുള്ള കണക്കുപ്രകാരം രാജ്യത്തുള്ളത്. ഇവരില്‍ 20,643 പേരും ബിരുദധാരികളും, 13,643 സ്വദേശികള്‍ ഡിപ്ലോമ നേടിയവരുമാണ്.
ഒമാനിലെ സ്കൂൾ വിദ്യാർത്ഥികളെ തേടി അപരിചിതയായ വനിത എത്തുന്നതായി റിപ്പോർട്ട്
ഒമാന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെഡിനെസ് സെന്ററിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഈ നേട്ടത്തിലെത്താന്‍ രാജ്യത്തിന്ന് സഹായമായത്. എല്ലാ വെബ്സൈറ്റുകളും സുരക്ഷിതമാണെന്ന് അവര്‍ ഉറപ്പാക്കുന്നതോടൊപ്പം സ്വകാര്യ മേഖലയിലെയും ബിസിനസ് സ്ഥാപനങ്ങളുടെയും വ്യക്തിഗത വെബ്സൈറ്റുകളും സംരക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളും ഭക്ഷണങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നിരോധിക്കാൻ നീക്കം
ദിവസവും രാത്രി ഒമാന്‍ സമയം 12.40 ന് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50 ന് കോഴിക്കോട് എത്തിച്ചേരും. രാവിലെ 6.40 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 8.40ന് സലാലയില്‍ തിരിച്ചത്തെും. അതേസമയം സ്കൂള്‍ അവധിക്കാലമായ ജൂണ്‍, ജുലൈ മാസങ്ങളിലുള്പ്പടെയുള്ള ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ ബുക്കിങ് ലഭ്യമാണ്.
മസ്കത്തിലെ ഗാല ലേബര്‍ ക്യാമ്പില്‍ നിന്നും ഒരു മാസം മുമ്പ് കാണാതായ ഒഡീഷ സ്വദേശിയെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ട്വീറ്റ്. കഴിഞ്ഞ മാസം അഞ്ച് മുതലാണ് ഒഡീഷ സ്വദേശി അഷുദോഷ് ദാലിനെ കാണാതായത്. അഷുദോഷ് ദാലിന്റെ സുഹൃത്ത് ബിനോദ് ബിഹാരി പരീഡയാണ് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തിരിക്കുന്നത്. മസ്കത്ത് ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിരുന്നു.