Currency

മുസന്ദമിലെ പാര്‍ക്കില്‍ സൗരോര്‍ജ വിളക്കുകള്‍ മിഴിതുറന്നു

സ്വന്തം ലേഖകന്‍Wednesday, December 28, 2016 12:25 pm

സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്ന മുസന്ദമിലെ രണ്ടാമത്തെ പാര്‍ക്കാണ് അല്‍ സാദ്. വിളക്കുകാലുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ പാനലുകളാണ് ഊര്‍ജം ശേഖരിക്കുക. ആകാശം ഇരുളുകയോ മേഘാവൃതമാവുകയോ ചെയ്താല്‍ ലൈറ്റുകള്‍ തനിയെ ഓണ്‍ ആവുകയും ചെയ്യും.

മസ്‌കത്ത്: മുസന്ദമിലെ അല്‍സാദ് പാര്‍ക്കില്‍ സൗരോര്‍ജ വിളക്കുകള്‍ മിഴി തുറന്നു. സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്ന മുസന്ദമിലെ രണ്ടാമത്തെ പാര്‍ക്കാണ് അല്‍ സാദ്. വിളക്കുകാലുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ പാനലുകളാണ് ഊര്‍ജം ശേഖരിക്കുക. ആകാശം ഇരുളുകയോ മേഘാവൃതമാവുകയോ ചെയ്താല്‍ ലൈറ്റുകള്‍ തനിയെ ഓണ്‍ ആവുകയും ചെയ്യും.

സുസ്ഥിര ഊര്‍ജ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ രാജ്യത്തിന് വഴികാണിക്കാന്‍ മുസന്ദമിന് കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ദാബാ മുനിസിപ്പാലിറ്റി അസി. ഡയറക്ടര്‍ അഹ്മദ് അല്‍ കംസരി പറഞ്ഞു. അല്‍ സാദ് പാര്‍ക്കിന്റെ 90 ശതമാനം സ്ഥലത്ത് പ്രകാശമത്തെിക്കുന്നതിനായി 15 വിളക്കുകാലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആറായിരം റിയാലാണ് ഇതിന് ചെലവ്. ഒരു വര്‍ഷം മുമ്പ് അല്‍ ഗൊറാബിയ പാര്‍ക്കില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. അമ്പതു ശതമാനത്തോളം വൈദ്യുതി ഇതുവഴി ലാഭിക്കാന്‍ കഴിഞ്ഞതായി നഗരസഭ ഡയറക്ടര്‍ അഹ്മദ് അല്‍ ഷിഹി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x