
മസ്കറ്റ്: പ്രശസ്ത യാത്രാ പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനറ്റ് പുറത്തുവിട്ട, അടുത്ത വർഷം സന്ദർശിക്കേണ്ട മികച്ച പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും. രാജ്യത്ത് കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് ആരംഭിച്ചതും നിലവാരമുള്ള ഹോട്ടലുകള്‍ കൂടുതലായി പ്രവര്‍ത്തനമാരംഭിച്ചതും ഒമാനെ കൂടുതൽ ആകർഷകമാക്കുന്നതായി ലോൺലി പ്ലാനറ്റ് പറയുന്നു.
ദോഫാര്‍ പ്രവിശ്യയിലെ സലാലയാണ് രാജ്യത്തെ മുഖ്യ ആകര്‍ഷണം. മുസന്ദം ഉപദ്വീപിലെ സിക്സ് സെന്‍സ്, ഹജര്‍ പര്‍വതനിരകളിലെ ആലിയ തുടങ്ങിയ ലക്ഷ്വറി താമസയിടങ്ങളും സന്ദർശിക്കേണ്ട പ്രധാന ഇടങ്ങളാണ്. ലോകത്തിലെ അപൂര്‍വ പ്രതിഭാസങ്ങളിലോന്നായ ആന്‍റി ഗ്രാവിറ്റി പോയിന്‍റ് സഞ്ചാരികള്‍ക്ക് ഒപ്ടിക്കല്‍ ഇല്ലുഷന്‍ അനുഭവമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കാനഡയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം. കൊളംബിയയും ഫിന്‍ലന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിൽക്കുമ്പോൾ ഒമാന് എട്ടാം സ്ഥാനമാണ്. കോളിയഴ്സ് ഇന്‍റര്‍നാഷനല്‍ അടുത്തിടെ നടത്തിയ സര്‍വേയില്‍ സഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവം നല്‍കിയ രണ്ടാമത്തെ അറബ് രാഷ്ട്രമെന്ന ബഹുമതി ഒമാന് ലഭിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.