മടക്ക യാത്രാ ടിക്കറ്റ്, ഫോര്‍ സ്റ്റാറോ അതിന് മുകളിലോ ഉള്ള ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്ത രേഖകള്‍ എന്നിവ സമര്‍പ്പിച്ചാല്‍ മാത്രമെ ടൂറിസം വിസ അനുവദിക്കുകയുള്ളൂ. പത്ത് ദിവസം മാത്രമായിരിക്കും വിസാ കാലാവധി. വിസ പുതുക്കാന്‍ സാധിക്കില്ല.
ഒമാനില്‍ 706 ദശലക്ഷം റിയാല്‍ ചെലവിട്ട് വന്‍കിട മത്സ്യകൃഷി പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം. പ്രതിവര്‍ഷം 2.36 ലക്ഷം ടണ്‍ മത്സ്യം ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ വിവിധ വിലായത്തുകളിലായി തിലോപ്പിയ കൃഷി നടത്തുന്ന 13 കേന്ദ്രങ്ങളുണ്ട്.
അനുവദനീയമായ 30 കിലോഗ്രാമിന്റെ ഒരൊറ്റ ലഗേജ് മാത്രമാണ് ഒരാള്‍ക്ക് കൊണ്ടുപോകാന്‍ അനുമതിയുണ്ടാവുകയെന്ന് ഒമാന്‍ എയര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 30 കിലോ ലഗേജ് ഒന്നിലധികം പെട്ടികളിലായി കൊണ്ടുപോകുന്നത് അനുവദിക്കില്ല. ഇത്തരത്തിലുള്ള അധിക ലഗേജിന് പണം അടയ്ക്കേണ്ടിവരും.
ഇന്ത്യന്‍ സ്കൂളുകളിലേക്ക് അടുത്ത അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി എട്ടിന് ആരംഭിക്കും. കാപിറ്റല്‍ ഏരിയയിലെ ആറ് ഇന്ത്യന്‍ സ്കൂളുകളിലെ ഒന്നുമുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്.
ഒമാന്റെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ സര്‍വിസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു. ട്വിറ്ററിലുടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. സീറ്റുകള്‍ ലെതര്‍ ആക്കുന്ന ജോലികള്‍ നടന്നുവരുകയാണെന്നും ടിക്കറ്റ് വില്പന വൈകാതെ ആരംഭിക്കുമെന്നും സലാം എയര്‍ അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ ബജറ്റ്കമ്മിയില്‍ വര്‍ധന. ഈ വര്‍ഷം ആദ്യ പത്ത് മാസങ്ങള്‍ പിന്നിടുമ്പോള്‍ 4.81 ശതകോടി റിയാലാണ് വരുമാനവും പൊതുചെലവും തമ്മിലെ അന്തരം. കഴിഞ്ഞ വര്‍ഷം സമാന കാലയളവിലെ 3.26 ശതകോടി കണക്കിലെടുക്കുമ്പോള്‍ 46.7 ശതമാനമാണ് കമ്മിയിലെ വര്‍ധന.
ഒമാനിലെ ജനസംഖ്യയില്‍ വര്‍ധന. അതേസമയം ജനസംഖ്യയില്‍ 20.8 ലക്ഷം പേര് പ്രവാസികളാണ്. നവംബര്‍ അവസാനത്തെ കണക്കനുസരിച്ച് ജനസംഖ്യ 45.5 ലക്ഷം കവിഞ്ഞു. തൊട്ടു മുന്‍മാസത്തെ അപേക്ഷിച്ച് 0.3 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
ജനുവരിയില്‍ പ്രഖ്യാപിച്ച നിയമം ഇപ്പോഴാണ് പ്രാബല്യത്തില്‍ വന്നതെന്ന് ആര്‍ഒപി വ്യക്തമാക്കി. 400 റിയാല്‍ ആണ് നിരക്ക്. കിലോമീറ്ററിന് അനുസരിച്ച് നിരക്കില്‍ വ്യതിയാനം വരില്ല.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. സ്റ്റോര്‍ പൂര്‍ണമായും കത്തിനശിച്ചു. നോര്‍ത്ത് ഹെയ്ലില് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്റ്റോറില്‍ ഉണ്ടായ തീപിടുത്തം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൂര്‍ണമായും നിയന്ത്രണ വിധേയമായത്.
കോഴിക്കോട് സ്വദേശി റഫ്നിഷും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സൂര് അല്‍ കാമില്‍ റോഡില്‍ ആശുപത്രിക്ക് സമീപം റഫ്നിഷ് ഓടിച്ച കാര്‍ മറിയുകയായിരുന്നു.