Currency

ഒമാന്‍ മിനറല്‍സ് ആന്‍ഡ് മൈനിങ് സമ്മേളനം ജനുവരി 16 മുതല്‍

സ്വന്തം ലേഖകന്‍Friday, December 30, 2016 1:17 pm

ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലാണ് സമ്മേളനം നടത്തുന്നത്. ജനുവരി 16 മുതല്‍ നടക്കുന്ന മൂന്നു ദിവസത്തെ സമ്മേളനം ഒമാന്‍ എക്‌സ്‌പോയും അവ്താദ് ജിയോളജിക്കല്‍ കണ്‍സല്‍ട്ടിങ്ങും മൈനിങ് പൊതുഅതോറിറ്റിയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

മസ്‌കത്ത്: രണ്ടാമത് ഒമാന്‍ മിനറല്‍സ് ആന്‍ഡ് മൈനിങ് സമ്മേളനം ജനുവരി 16ന് ആരംഭിക്കും. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലാണ് സമ്മേളനം നടത്തുന്നത്. ജനുവരി 16 മുതല്‍ നടക്കുന്ന മൂന്നു ദിവസത്തെ സമ്മേളനം ഒമാന്‍ എക്‌സ്‌പോയും അവ്താദ് ജിയോളജിക്കല്‍ കണ്‍സല്‍ട്ടിങ്ങും മൈനിങ് പൊതുഅതോറിറ്റിയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങാകുന്ന തരത്തില്‍ ഖനനമേഖലയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ ഈ മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ അടക്കമുള്ളവ സംബന്ധിച്ച് സമ്മേളനത്തില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ആഗോള ഖനന വ്യവസായ മേഖലയില്‍ ഒമാന് സുപ്രധാന സ്ഥാനം ഉറപ്പാക്കുന്നതിനൊപ്പം ഈ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. പ്രാദേശിക ഖനന ഉല്‍പന്നങ്ങള്‍, അവയുടെ പ്രാദേശികവും അന്തര്‍ദേശീയവുമായ വിപണനം തുടങ്ങി വിവിധ മേഖലകള്‍ പ്രതിപാദിക്കുന്ന പ്രദര്‍ശനവും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.

54 കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുക. ഒമാനില്‍ നിന്നുള്ളവര്‍ക്ക് പുറമെ യു.എ.ഇ, ജോര്‍ഡന്‍, ജര്‍മനി, തുര്‍ക്കി, ഇന്ത്യ, മലേഷ്യ, ഇറാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളും സമ്മേളനത്തില്‍ പങ്കെടുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x