
മസ്കറ്റ്: ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിവിധ അറ്റസ്റ്റേഷന് സേവനങ്ങള്‍ക്കായുള്ള നിരക്കുകള്‍ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഞായറാഴ്ച മുതല്‍ നിലവിൽ വന്നു. അഞ്ചു റിയാലില്‍ നിന്നും 10 റിയാലായാണ് വർധന.
വിദേശികളുടെ വിസ അടക്കമുള്ള വിവിധ സേവനങ്ങള്‍ക്ക് അതത് രാജ്യങ്ങളുടെ എംബസികള്‍ സാക്ഷ്യപ്പെടുത്തിയശേഷം ഒമാന്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തണം എന്നതിനാൽ വർധന പ്രവാസികളെ ബാധിക്കും. നാട്ടില്‍ ബാങ്ക് വായ്പയും മറ്റും എടുക്കാന്‍ ഒമാന്‍ കമ്പനികളൂടെ സർട്ടിഫിക്കറ്റുകളും വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
വിദേശികളുടെ മക്കള്‍ക്ക് ആരോഗ്യമന്ത്രാലയം നല്കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനും ഇനി പത്ത് റിയാൽ നൽകേണ്ടി വരും.
അതേസമയം ഇന്ത്യയും ഒമാനുമായുള്ള കരാര്‍ പ്രകാരം എല്ലാ ഇന്ത്യന്‍ രേഖകള്‍ക്കും അപോസ്റ്റല്‍ അറ്റസ്റ്റേഷന് നിര്‍ബന്ധമാണ്. അപോസ്റ്റൽ സര്‍ട്ടിഫിക്കറ്റുകള്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തേണ്ടതില്ലാത്തതിനാൽ ഇന്ത്യൻ പ്രവാസികളെ ഈ വർധന കാര്യമായി ബാധിച്ചേക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.