Currency

തീപിടിത്തം: മസ്‌കത്തില്‍ മലയാളിയുടെ ഷോപ്പിങ് സെന്റര്‍ കത്തിനശിച്ചു

സ്വന്തം ലേഖകന്‍Friday, August 23, 2019 3:39 pm

മസ്‌കത്ത്: സുവൈഖില്‍ വന്‍ തീപിടിത്തം. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് സെന്റര്‍ പൂര്‍ണമായി കത്തിനശിച്ചു. എടപ്പാള്‍ സ്വദേശി ഇസ്മായിലിന്റെ ഉടമസ്ഥതയില്‍ സുവൈഖ് ബലദിയ പാര്‍ക്കിന് സമീപമുള്ള ജുനൂബ് അല്‍ മദീന ഷോപ്പിങ് സെന്ററാണ് കത്തിനശിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് നിലകളുള്ള സെന്ററിന്റെ മുകളിലത്തെ നിലയില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പുറത്തിറങ്ങിയതിനാല്‍ ആളപായവും പരിക്കും ഒഴിവായി.

ഷോപ്പിങ് സെന്ററിനോട് ചേര്‍ന്നുള്ള ഒരു സ്‌റ്റോറും കത്തിനശിച്ചു. മറ്റൊരു സ്‌റ്റോറിലേക്കും ഒപ്പമുള്ള തൊഴിലാളികളുടെ താമസ സ്ഥലത്തേക്കും പടരുന്നതിനു മുമ്പ് തീപിടിത്തം നിയന്ത്രണവിധേയമാക്കി. ഒന്നിലധികം യൂനിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. ഷോപ്പിങ് സെന്ററിന്റെ അടുത്തുള്ള ഫ്‌ലാറ്റുകളില്‍നിന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആളുകളെ പുറത്തിറക്കുകയും വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x