Currency

ഒമാനില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പരിഷ്‌കരിച്ചിട്ടില്ല; തെറ്റായ പ്രചരണത്തിനെതിരെ പൊലീസ്

സ്വന്തം ലേഖകന്‍Friday, August 23, 2019 4:03 pm

മസ്‌കത്ത്: സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പരിഷ്‌കരിച്ചിട്ടില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. നമ്പര്‍ പ്ലേറ്റുകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതോടെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ അറബ് രാജ്യങ്ങള്‍ക്ക് പുറത്ത് മാത്രം ഉപയോഗിക്കുന്നവയാണെന്ന് ആര്‍ഒപി വ്യക്തമാക്കി. വാഹന ഉടമ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കുന്ന നമ്പര്‍ പ്ലേറ്റുകള്‍ രാജ്യത്ത് ഉപയോഗം നിരോധിച്ചവയാണെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിഭാഗം വിശദീകരണത്തില്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x