Currency

ഒമാനില്‍ സെലക്ടീവ് ടാക്‌സ് ശനിയാഴ്ച നിലവില്‍ വരും

സ്വന്തം ലേഖകന്‍Thursday, June 13, 2019 1:47 pm

മസ്‌കത്ത്: ഒമാനില്‍, ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങള്‍ക്കുള്ള സെലക്ടീവ് ടാക്‌സ് ശനിയാഴ്ച മുതല്‍ നിലവില്‍ വരും. എക്‌സൈസ് നികുതിയുടെ രൂപത്തിലാണ് അധിക നികുതി ചുമത്തുക. അഞ്ഞൂറ് ബൈസ വിലയുള്ള ഊര്‍ജ പാനീയങ്ങള്‍ക്ക് ഒരു റിയാലും 1.2 റിയാല്‍ വിലയുള്ള സിഗരറ്റ് പാക്കറ്റിന് 2.4 റിയാലും ശനിയാഴ്ച മുതല്‍ നല്‍കേണ്ടി വരും. ജി.സി.സി രാജ്യങ്ങളുടെ പൊതുതീരുമാനത്തിന്റെ ഭാഗമായാണ് സെലക്ടീവ് ടാക്‌സ് ഒമാനിലും ഏര്‍പ്പെടുത്തുന്നത്.

ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങളുടെയും ആഹാര പദാര്‍ഥങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നതിനുമായി 2015ല്‍ റിയാദില്‍ നടന്ന ജി.സി.സി സുപ്രീം കൗണ്‍സിലിന്റൈ 36-ാമത് ഉച്ചകോടിയിലാണ് പുതിയ നികുതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

കുവൈത്ത് ഒഴിച്ചുള്ള ജി.സി.സി രാജ്യങ്ങളെല്ലാം തന്നെ ഇതിനകം ഈ നികുതി സമ്പ്രദായം നടപ്പില്‍ വരുത്തി കഴിഞ്ഞു. സെലക്ടീവ് ടാക്‌സ് ബാധകമായ സാധനങ്ങള്‍ സ്റ്റോക്കുള്ളവര്‍ നിയമം നിലവില്‍ വന്ന് 15 ദിവസത്തിനകം സ്റ്റോക്കിന്റൈ വിശദ വിവരങ്ങള്‍ അറിയിക്കുകയും നികുതി അടക്കുകയും വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x