
മസ്കത്ത്: ഒമാനിലെ ആരോഗ്യ മേഖലയില്‍ 61 ശതമാനം ഡോക്ടര്‍മാരും വിദേശികളാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി. 39 ശതമാനം പേരാണ് സ്വദേശികളായി ഉള്ളത്. ആരോഗ്യ വകുപ്പിലെ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ സ്വദേശിവത്കരണ നിരക്ക് 64 ശതമാനമാണെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ സേവന വിഭാഗത്തില്‍ 100 ശതമാനം നടപ്പിലാക്കി. അഡ്മിനിസ്ട്രേഷനില്‍ 96 ശതമാനവും അഡ്മിനിസ്ട്രേറ്റീവ് അസി. വിഭാഗത്തില്‍ 99 ശതമാനവുമാണ് സ്വദേശിവത്കരണ തോത്. ഡോക്ടര്‍, ഡെന്റിസ്റ്റ്, ഫാര്‍മസിസ്റ്റ്, നഴ്സ് തസ്തികകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ സ്വദേശികളെ നിയമിച്ചു.
സ്വകാര്യ, ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരില്‍ 25 ശതമാനവും ദന്ത ഡോക്ടര്‍മാരിലും ഫാര്മസിസ്റ്റുകളിലും 73 ശതമാനവും സ്വദേശികളാണ്. 21 സ്വകാര്യ ആശുപത്രികളാണ് രാജ്യത്തുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.