
മസ്‌കത്ത്: യോഗ പ്രദര്‍ശനവും പരിശീലനവുമായി മസ്‌കത്ത് ഇന്ത്യന്‍ എംബസി. അഞ്ചാമത് രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് ഈ മാസം 21ന് ഒമാന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ യോഗ പ്രചാരണ പരിപാടി നടക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവര്‍ അറിയിച്ചു. വൈകിട്ട് 7.30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. വൈകിട്ട് 6.30 മുതല്‍ ഹാളിലേക്ക് പ്രവേശനം അനുവദിക്കുമെന്നും അംബാസഡര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സ്വദേശികളും വിദേശികളുമായ 4500ല്‍ പരം ആളുകള്‍ യോഗ പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. സ്വദേശികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം ലഭിച്ചതിനാല്‍ ഇത്തവണ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു. വിവിധ രാജ്യക്കാരായ ഒമാനില്‍ കഴിയുന്ന പ്രവാസികളും പങ്കാളികളാകും.
മസ്‌കത്തിനു പുറമെ സലാല, സുഹാര്‍, സൂര്‍ എന്നിവിടങ്ങളിലും യോഗ പ്രദര്‍ശനം നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 24684514/ 24684517 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.