
ഒമാന്‍: പുതിയ സെലക്ടീവ് ടാക്‌സ് ബാധകമായവര്‍ക്കുള്ള ഇലക്ട്രോണിക് സംവിധാനം തയാറായി. പുകയില ഉല്‍പ്പന്നങ്ങള്‍, ശീതള-ഊര്‍ജ പാനീയങ്ങള്‍, മദ്യം, പന്നിയിറച്ചി തുടങ്ങിയവയാണ് പുതിയ നികുതി ബാധകമായ ഉല്‍പന്നങ്ങള്‍. ഈ മാസം 15 മുതലാണ് സെലക്ടീവ് ടാക്‌സ് നിലവില്‍ വരുന്നത്. നികുതി ബാധകമായ ഉല്‍പന്നങ്ങളുടെ ഇറക്കുമതി, ഉല്‍പാദനം, വിതരണം, വില്‍പന തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് പുതിയ എക്‌സൈസ് നികുതിദായകരുടെ പട്ടികയില്‍ വരുക.
ടാക്‌സ് റിേട്ടണിന് ഒപ്പം നികുതി ബാധ്യതയടക്കുന്നതിനും ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കണം. പുതിയ എക്‌സൈസ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്റെ കരടും തയാറാക്കി. നികുതിദായകരുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ്, നികുതി റിേട്ടണ്‍ സമര്‍പ്പണം, നികുതിയടക്കല്‍ തുടങ്ങി പ്രവര്‍ത്തനത്തിന്റെ എല്ലാ തലങ്ങളിലും ഉപയോഗിക്കാനാകുന്ന രീതിയിലാണ് കമ്പ്യൂട്ടര്‍ സംവിധാനം തയാറാക്കിയിട്ടുള്ളത്.
നികുതി ബാധകമായ ഉല്‍പന്നങ്ങള്‍ കൈവശമുള്ളവര്‍ നികുതി നിലവില്‍ വരുന്നതിന് മുമ്പ് കൈവശമുള്ള ഉല്‍പന്നങ്ങളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കണം. നികുതി വെട്ടിപ്പിന് മൂന്ന് വര്‍ഷം വരെ തടവും ഇരുപതിനായിരം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.