
മസ്കത്ത്: ദുബായില്‍ പുതിയ മൂന്നിടങ്ങളില്‍ മുവാസലാത്ത് പ്രഖ്യാപിച്ച സ്റ്റോപ്പുകള്‍ ഉടന്‍ ആരംഭിക്കില്ല. ഈ മാസം 28ന് ശേഷമാകും പുതിയ സ്റ്റോപ്പുകള്‍ ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ക്ക് സാധിക്കുകയെന്ന് മുവാസലാത്ത് അറിയിച്ചു. ജനുവരി 21 മുതല്‍ പുതിയ സ്ഥലങ്ങളില്‍ കൂടി ബസ് നിര്‍ത്തുമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.
ഒമാന്‍ ദേശീയ ഗതാഗത കമ്പനിയും ദുബായ് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്നാണ് പുതിയ റൂട്ട് തീരുമാനിച്ചത്. അബു ഹൈല്‍ സ്റ്റേഷന്, ദുബായ് രാജ്യാന്തര വിമാനത്താവളം, അല്‍ റാശിദിയ്യ മെട്രോ സ്റ്റേഷന് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പുകള്‍ ആരംഭക്കാനിരിക്കുന്നത്.
മസ്കത്ത് – ദുബായ് റൂട്ടില്‍ നിലവില്‍ ദിനംപ്രതി മുവാസലാത്ത് മൂന്ന് സര്‍വ്വീസുകളാണ് നടത്തിവരുന്നത്. ബസില്‍ നിന്നും ദുബായ് റാശിദിയ്യ ബസ് സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് സ്വന്തമാക്കാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.