Currency

ഗോ എയര്‍ കണ്ണൂര്‍ സര്‍വിസ്: ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Saturday, January 19, 2019 3:33 pm

മസ്‌കത്ത്: മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുന്ന ഗോ എയറിന്റെ മസ്‌കത്ത്- കണ്ണൂര്‍ സര്‍വിസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ബുക്കിങ് ആരംഭിച്ചത്. തുടക്കത്തില്‍ മസ്‌കത്തില്‍ നിന്ന് വെള്ളി, ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് സര്‍വിസ്. കണ്ണൂരില്‍ നിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം 12 മണിക്ക് മസ്‌കത്തിലെത്തും. തിരികെ ഒരു മണിക്ക് പുറപ്പെട്ട് ഇന്ത്യന്‍ സമയം ആറിന് കണ്ണൂരിലെത്തും.

ഫെബ്രുവരി 28ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ സര്‍വിസില്‍ 35 റിയാലാണ് വെബ്‌സൈറ്റില്‍ നിരക്ക് കാണിക്കുന്നത്. മസ്‌കത്തില്‍ നിന്നുള്ള അടുത്ത ദിവസങ്ങളിലെ സര്‍വിസിന് 33 റിയാലും 30 റിയാലുമാണ് നിരക്ക്. സ്വന്തം നാട്ടില്‍ നേരിട്ട് വിമാനമിറങ്ങുകയെന്ന സന്തോഷം സാക്ഷാത്കരിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഒമാനിലെ കണ്ണൂരുകാര്‍. പലരും ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞു.

കോഴിക്കോടിനെ അപേക്ഷിച്ച് സമയലാഭവും കണ്ണൂര്‍ സര്‍വിസിന് ഉണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂര്‍-മസ്‌കത്ത് സര്‍വിസ് ഏപ്രിലില്‍ ആരംഭിക്കുമെന്ന് അറിയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x