
ഒമാന്‍: ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് വിലക്ക് ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റിനും ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കുലര്‍ കൈമാറി. രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലും ഇത് ബാധകമാണ്. ഒമാന്‍ നിയമപ്രകാരവും വീടുകളില്‍ ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്നത് അനധികൃതമാണ്.
ട്യൂഷന് വരുന്ന സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥികളോട് അധ്യാപകര്‍ പ്രത്യേക ചായവ്് കാണിക്കുന്നതായും രക്ഷകര്‍ത്താക്കളില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുള്ളതായും സര്‍ക്കുലറില്‍ പറയുന്നു. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക് ഒപ്പം ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, നൃത്ത,സംഗീത അധ്യാപകരും ട്യൂഷന്‍ വിലക്കുള്ളവരുടെ പട്ടികയില്‍ വരും.
തീരുമാനം അനുസരിക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും എജ്യുക്കേഷന്‍ അഡൈ്വസര്‍ എം.പി വിനോഭ ഒപ്പുവെച്ച സര്‍ക്കുലറില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.